തുളു സിനിമാ സംവിധായകന്റെ മംഗളൂരുവിലെ പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്ന് വായ്പ വാങ്ങിയ പണത്തിന് പകരം നല്‍കിയത് വ്യാജചെക്ക്; കന്നഡനടി പത്മജറാവുവിനെതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

മംഗളൂരു: തുളുസംവിധായകന്റെ മംഗളൂരുവിലെ പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്ന് വായ്പ വാങ്ങിയ പണത്തിന് പകരം വ്യാജചെക്ക് നല്‍കിയ കന്നഡ നടി പത്മജാ റാവുവിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മംഗളൂരുവിലെ തുളു സിനിമാ സംവിധായകന്‍ വീരേന്ദ്ര ഷെട്ടി കാവൂര്‍ ആണ് പത്മജക്കെതിരെ കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. രണ്ട് വര്‍ഷം മുമ്പ് വീരേന്ദ്രഷെട്ടിയുടെ 'ചാലി പോളിലു' എന്ന തുളു സിനിമയില്‍ അഭിനയിച്ചപ്പോഴാണ് പത്മജ 40 ലക്ഷം രൂപ വായ്പയെടുത്തത്. ഒരു ലക്ഷം രൂപ മാത്രമാണ് പത്മജ തിരിച്ചുനല്‍കിയതെന്നും ബാക്കി […]

മംഗളൂരു: തുളുസംവിധായകന്റെ മംഗളൂരുവിലെ പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്ന് വായ്പ വാങ്ങിയ പണത്തിന് പകരം വ്യാജചെക്ക് നല്‍കിയ കന്നഡ നടി പത്മജാ റാവുവിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
മംഗളൂരുവിലെ തുളു സിനിമാ സംവിധായകന്‍ വീരേന്ദ്ര ഷെട്ടി കാവൂര്‍ ആണ് പത്മജക്കെതിരെ കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. രണ്ട് വര്‍ഷം മുമ്പ് വീരേന്ദ്രഷെട്ടിയുടെ 'ചാലി പോളിലു' എന്ന തുളു സിനിമയില്‍ അഭിനയിച്ചപ്പോഴാണ് പത്മജ 40 ലക്ഷം രൂപ വായ്പയെടുത്തത്. ഒരു ലക്ഷം രൂപ മാത്രമാണ് പത്മജ തിരിച്ചുനല്‍കിയതെന്നും ബാക്കി തുകയക്ക് പകരം വ്യാജ ചെക്കാണ് നല്‍കിയതെന്നും സംവിധായകന്റെ പരാതിയില്‍ പറയുന്നു. വായ്പയെടുത്തുവെന്ന് തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളും തന്റെ കൈവശമുണ്ടെന്ന് ഷെട്ടി വ്യക്തമാക്കി. 2020 സെപ്തംബറിലാണ് നടിക്കെതിരെ കോടതിയെ സമീപിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഹാജരാകാന്‍ പത്മജക്ക് നോട്ടീസും നല്‍കി. എന്നാല്‍ പത്മജ കോടതിയിലെത്തിയില്ല. നിരവധി തവണ നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്നതോടെയാണ് പത്മജക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബംഗളൂരുവിലെ തലഘട്ടപുര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പത്മജയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി.

Related Articles
Next Story
Share it