സരിതാ എസ് നായര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം: സരിതാ എസ് നായര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 10 കോടി എ.ഡി.ബി വായ്പ നല്‍കാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയ കേസിലാണ് നടപടി. കഴിഞ്ഞ പലതവണ കേസ് പരിഗണിച്ചപ്പോഴും കേസിലെ ഒന്നാം പ്രതിയായ സരിത എസ്. നായര്‍ കോടതിയില്‍ ഹാജരാകാത്തതിനാലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. 2009ലാണ് കേസിനാസ്പദമായ സംഭവം. കേസില്‍ 2010ലാണ് വലിയതുറ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

തിരുവനന്തപുരം: സരിതാ എസ് നായര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 10 കോടി എ.ഡി.ബി വായ്പ നല്‍കാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയ കേസിലാണ് നടപടി. കഴിഞ്ഞ പലതവണ കേസ് പരിഗണിച്ചപ്പോഴും കേസിലെ ഒന്നാം പ്രതിയായ സരിത എസ്. നായര്‍ കോടതിയില്‍ ഹാജരാകാത്തതിനാലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. 2009ലാണ് കേസിനാസ്പദമായ സംഭവം. കേസില്‍ 2010ലാണ് വലിയതുറ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

Related Articles
Next Story
Share it