മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയ കേസുകളില്‍ ഒന്ന് എസ്എടി പിന്‍വലിച്ചു

മഥുര: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയ കേസുകളില്‍ ഒന്ന് എസ്എടി (സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്) പിന്‍വലിച്ചു. മറ്റു രണ്ട് പേരുടെ കേസും പിന്‍വലിച്ചിട്ടുണ്ട്. സിദ്ദീഖ് കാപ്പനോടൊപ്പം അറസ്റ്റിലായ ആലം, അതിഖുര്‍റഹ്‌മാന്‍, മസൂദ് എന്നിവരുടെ കേസ് വ്യാഴാഴ്ച മഥുര കോടതി പരിഗണിച്ചപ്പോഴാണ് കേസ് പിന്‍വലിക്കുന്നതായി എസ്എടി അറിയിച്ചത്. സിദ്ദീഖ് കാപ്പനെയും മറ്റു മൂന്നു പേരെയും കസ്റ്റഡിയില്‍ എടുത്ത ദിവസം ചാര്‍ജ്ജ് ചെയ്ത ക്രൈം നമ്പര്‍ 151/2020 എന്ന കേസാണ് പിന്‍വലിച്ചത്. രാജ്യദ്രോഹ നിയമം ഉള്‍പ്പടെയുള്ള കടുത്ത വകുപ്പുകള്‍ […]

മഥുര: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയ കേസുകളില്‍ ഒന്ന് എസ്എടി (സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്) പിന്‍വലിച്ചു. മറ്റു രണ്ട് പേരുടെ കേസും പിന്‍വലിച്ചിട്ടുണ്ട്. സിദ്ദീഖ് കാപ്പനോടൊപ്പം അറസ്റ്റിലായ ആലം, അതിഖുര്‍റഹ്‌മാന്‍, മസൂദ് എന്നിവരുടെ കേസ് വ്യാഴാഴ്ച മഥുര കോടതി പരിഗണിച്ചപ്പോഴാണ് കേസ് പിന്‍വലിക്കുന്നതായി എസ്എടി അറിയിച്ചത്.

സിദ്ദീഖ് കാപ്പനെയും മറ്റു മൂന്നു പേരെയും കസ്റ്റഡിയില്‍ എടുത്ത ദിവസം ചാര്‍ജ്ജ് ചെയ്ത ക്രൈം നമ്പര്‍ 151/2020 എന്ന കേസാണ് പിന്‍വലിച്ചത്. രാജ്യദ്രോഹ നിയമം ഉള്‍പ്പടെയുള്ള കടുത്ത വകുപ്പുകള്‍ ചേര്‍ത്തിട്ടുള്ള 199/2020 നമ്പറില്‍ മറ്റൊരു കേസ് കൂടി ഇവര്‍ക്കെതിരെയുണ്ട്. ഒരേ സംഭവത്തിലാണ് രണ്ട് കേസുകള്‍ ചുമത്തിയതെന്ന് പ്രതിഭാഗം അഭിഭാഷകനായ മധുവന്‍ ദത്ത് ചതുര്‍വേദി കോടതിയില്‍ പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് എസ്ടിഎഫ് ഒരു കേസ് പിന്‍വലിച്ചത്.

സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഈ മാസം വീണ്ടും സുപ്രിം കോടതി പരിഗണിക്കാനിരിക്കുകയാണ്. ആലം, അതിഖുര്‍റഹ്‌മാന്‍, മസൂദ് എന്നിവര്‍ക്കുള്ള ഹോബിയസ് കോര്‍പ്പസ് ഹരജി ഈ മാസം അവസാനത്തോടെ മഥുര കോടതി പരിഗണിക്കും.

Related Articles
Next Story
Share it