പൊലീസ് പോക്‌സോ കേസില്‍ പ്രതിയാക്കിയ നിരപരാധിയെ കോടതി കുറ്റവിമുക്തനാക്കി; അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

മംഗളൂരു: നിരപരാധിയായ യുവാവിനെ പൊലീസ് പോക്സോ കേസില്‍ പ്രതിയാക്കി. ഇതേ തുടര്‍ന്ന് യുവാവിന് ഒരുവര്‍ഷം റിമാണ്ടില്‍ കഴിയേണ്ടിവന്നു. കേസ് വിചാരണക്കെടുത്തതോടെ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് യുവാവിനെ കോടതി കുറ്റവിമുക്തനാക്കി. പോക്സോ കേസില്‍ അന്വേഷണം നടത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അഞ്ച് ലക്ഷം രൂപ പ്രതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ മംഗളൂരു രണ്ടാം അഡീഷണല്‍ പോക്‌സോ കോടതി ഉത്തരവിട്ടു. പോക്സോ കേസില്‍ പ്രതിയാക്കപ്പെട്ട നവീന്‍ സക്കറിയയ്ക്ക് അഞ്ച് ലക്ഷം രൂപ മംഗളൂരു സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ […]

മംഗളൂരു: നിരപരാധിയായ യുവാവിനെ പൊലീസ് പോക്സോ കേസില്‍ പ്രതിയാക്കി. ഇതേ തുടര്‍ന്ന് യുവാവിന് ഒരുവര്‍ഷം റിമാണ്ടില്‍ കഴിയേണ്ടിവന്നു. കേസ് വിചാരണക്കെടുത്തതോടെ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് യുവാവിനെ കോടതി കുറ്റവിമുക്തനാക്കി. പോക്സോ കേസില്‍ അന്വേഷണം നടത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അഞ്ച് ലക്ഷം രൂപ പ്രതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ മംഗളൂരു രണ്ടാം അഡീഷണല്‍ പോക്‌സോ കോടതി ഉത്തരവിട്ടു. പോക്സോ കേസില്‍ പ്രതിയാക്കപ്പെട്ട നവീന്‍ സക്കറിയയ്ക്ക് അഞ്ച് ലക്ഷം രൂപ മംഗളൂരു സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ റോസമ്മ പി.പിയും ഇന്‍സ്‌പെക്ടര്‍ രേവതിയും നഷ്ടപരിഹാരമായി നല്‍കാനാണ് കോടതി വിധിച്ചത്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ചീഫ് സെക്രട്ടറിയോട് ജഡ്ജി നിര്‍ദേശിച്ചു. മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നവീന്‍ എന്നയാള്‍ പോക്‌സോ കേസില്‍ പ്രതിയാണ്. എന്നാല്‍ എസ്ഐ റോസമ്മ നവീനെ അറസ്റ്റ് ചെയ്യുന്നതിന് പകരം നവീന്റെ പേരിനോട് സാമ്യമുള്ള നവീന്‍ സക്കറിയയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ജഡ്ജിക്ക് മുമ്പാകെ നല്‍കിയ മൊഴിയില്‍ നവീന്റെ പേര് മാത്രമാണ് പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ നവീന്‍ സക്കറിയക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ ഒരുവര്‍ഷക്കാലം നവീന്‍ സക്കറിയ ജയിലില്‍ റിമാണ്ടില്‍ കഴിഞ്ഞു. എന്നാല്‍ വിചാരണ വേളയില്‍ നവീന്‍ സക്കറിയ നിരപരാധിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാല്‍ കുറ്റവിമുക്തനാക്കി.

Related Articles
Next Story
Share it