പള്ളികളിലെ രാത്രി പ്രാര്‍ത്ഥനകള്‍ 9 മണിക്ക് അവസാനിപ്പിക്കുന്നതിന് സമയക്രമീകരണം നടത്തണം-ഖാസി
കാസര്‍കോട്: കോവിഡിന്റെ വ്യാപനം ഇല്ലാതാക്കി മനുഷ്യ ജീവന്‍ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ കൈകൊള്ളുന്ന നടപടികളോട് സഹകരിക്കണമെന്ന് കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ആഹ്വാനം ചെയ്തു. പുണ്യ റമദാനിലാണ് കര്‍ശന നിയമങ്ങളും നിയന്ത്രണങ്ങളും വന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ പോലെ പള്ളികളില്‍ പോകാന്‍ പറ്റാത്ത സാഹചര്യമില്ലെന്നത് ആശ്വാസകരമാണ്. കൊറോണ വൈറസ് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് വന്നപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രാത്രി പത്ത് മണി മുതല്‍ പ്രാബല്യത്തില്‍ വരുന്ന കര്‍ഫ്യൂ റമദാനിലെ രാത്രി […]

കാസര്‍കോട്: കോവിഡിന്റെ വ്യാപനം ഇല്ലാതാക്കി മനുഷ്യ ജീവന്‍ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ കൈകൊള്ളുന്ന നടപടികളോട് സഹകരിക്കണമെന്ന് കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ആഹ്വാനം ചെയ്തു.
പുണ്യ റമദാനിലാണ് കര്‍ശന നിയമങ്ങളും നിയന്ത്രണങ്ങളും വന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ പോലെ പള്ളികളില്‍ പോകാന്‍ പറ്റാത്ത സാഹചര്യമില്ലെന്നത് ആശ്വാസകരമാണ്. കൊറോണ വൈറസ് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് വന്നപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രാത്രി പത്ത് മണി മുതല്‍ പ്രാബല്യത്തില്‍ വരുന്ന കര്‍ഫ്യൂ റമദാനിലെ രാത്രി കാല പ്രാര്‍ത്ഥനകളെ ബാധിക്കും. നാടിന്റെ രക്ഷക്കായി എടുക്കുന്ന നടപടികളുമായി സഹകരിക്കേണ്ടത് പൗരന്റെ ഉത്തരവാദിത്വമാണെന്ന് കണക്കിലെടുത്ത് ചില ക്രമീകരണങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്.
കര്‍ഫ്യൂ സമയം രാത്രി പത്ത് മണി മുതലാക്കാനുള്ള ആവശ്യത്തിന്‍മേല്‍ തീരുമാനം വരുന്നത് വരെ പള്ളികളിലെ രാത്രി പ്രാര്‍ത്ഥനകള്‍ ഒമ്പത് മണിക്ക് അവസാനിക്കുന്നതിനനുസരിച്ചുള്ള സമയക്രമീകരണം നടത്തണമെന്ന് ആലിക്കുട്ടി മുസ്ലിയാര്‍ ബന്ധപ്പെട്ട മഹല്ല് ഭാരവാഹികളോട് നിര്‍ദ്ദേശിച്ചു.