വിദേശത്തേക്ക് പോകുന്നവര്‍ക്കായി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തുന്നതിന് മംഗളൂരു വിമാനതാവളത്തില്‍ സജ്ജീകരണമേര്‍പ്പെടുത്തി

മംഗളൂരു: വിദേശത്തേക്ക് പോകുന്നവര്‍ക്കായി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ സര്‍ക്കാര്‍ ഈയിടെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് യു.എ.ഇ യാത്രാവിലക്ക് പിന്‍വലിച്ചു. അതേ സമയം യാത്രക്ക് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് യു.എ.ഇ നിര്‍ബന്ധമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗള്‍ഫ് നാടുകള്‍ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് പ്രയോജനപ്പെടുന്നതിന് മംഗളൂരു വിമാനത്താവള പരിസരത്ത് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള സംവിധാനമേര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇതുവരെ മംഗളൂരു നഗരത്തിലും പരിസരങ്ങളിലുമുള്ള പ്രവാസികള്‍ […]

മംഗളൂരു: വിദേശത്തേക്ക് പോകുന്നവര്‍ക്കായി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ സര്‍ക്കാര്‍ ഈയിടെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് യു.എ.ഇ യാത്രാവിലക്ക് പിന്‍വലിച്ചു. അതേ സമയം യാത്രക്ക് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് യു.എ.ഇ നിര്‍ബന്ധമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗള്‍ഫ് നാടുകള്‍ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് പ്രയോജനപ്പെടുന്നതിന് മംഗളൂരു വിമാനത്താവള പരിസരത്ത് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള സംവിധാനമേര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇതുവരെ മംഗളൂരു നഗരത്തിലും പരിസരങ്ങളിലുമുള്ള പ്രവാസികള്‍ ബംഗളൂരു, മുംബൈ വിമാനത്താവളങ്ങള്‍ വഴിയാണ് യുഎഇയിലേക്ക് പോയിരുന്നത്. മംഗളൂരു വിമാനതാവളത്തില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനുള്ള സൗകര്യം ഇല്ലാതിരുന്നതായിരുന്നു കാരണം. ഇനി മുതല്‍ മംഗളൂരു അടക്കം ദക്ഷിണകന്നഡ ജില്ലയില്‍ നിന്നുള്ളവര്‍ക്കും കാസര്‍കോട് ജില്ലക്കാര്‍ക്കും ഇവിടെ നിന്ന് നേരിട്ട് യുഎഇയിലേക്ക് പോകാം. ദക്ഷിണകന്നഡ ജില്ലയിലെ പ്രവാസികളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള ക്രമീകരണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി രാജേന്ദ്ര പറഞ്ഞു. മംഗളൂരുവില്‍ നിന്ന് യു.എ.ഇയിലേക്കുള്ള വിമാനങ്ങളുടെ സര്‍വീസ് ആഗസ്ത് 17 മുതല്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Related Articles
Next Story
Share it