സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ മുംബൈ സീനിയര്‍ ടീമില്‍, സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും

മുംബൈ: സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ മുംബൈ സീനിയര്‍ ടീമില്‍ ഇടംപിടിച്ചു. മുഷ്താഖ് അലി ട്രോഫിക്കുള്ള 22 അംഗ ടീമിലാണ് താരപുത്രനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഇടംകൈയ്യന്‍ പേസ് ബോളറായ അര്‍ജുന്‍ സീനിയര്‍ ടീമില്‍ ഇടംനേടുന്നത്. അര്‍ജുനെ ടീമില്‍ ഉള്‍പ്പെടുത്തിയ കാര്യം മുംബൈ ടീം ചീഫ് സിലക്ടര്‍ സലില്‍ അങ്കോളയാണ് സ്ഥിരീകരിച്ചത്. അര്‍ജുന് പുറമെ പേസ് ബൗളര്‍ കൃതിക് ഹനഗവാഡിയും ടീമില്‍ ഇടംപിടിച്ചു. ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുള്ള 21 കാരനായ അര്‍ജുന്‍ ഇതാദ്യമായാണ് സീനിയര്‍ […]

മുംബൈ: സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ മുംബൈ സീനിയര്‍ ടീമില്‍ ഇടംപിടിച്ചു. മുഷ്താഖ് അലി ട്രോഫിക്കുള്ള 22 അംഗ ടീമിലാണ് താരപുത്രനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഇടംകൈയ്യന്‍ പേസ് ബോളറായ അര്‍ജുന്‍ സീനിയര്‍ ടീമില്‍ ഇടംനേടുന്നത്.

അര്‍ജുനെ ടീമില്‍ ഉള്‍പ്പെടുത്തിയ കാര്യം മുംബൈ ടീം ചീഫ് സിലക്ടര്‍ സലില്‍ അങ്കോളയാണ് സ്ഥിരീകരിച്ചത്. അര്‍ജുന് പുറമെ പേസ് ബൗളര്‍ കൃതിക് ഹനഗവാഡിയും ടീമില്‍ ഇടംപിടിച്ചു. ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുള്ള 21 കാരനായ അര്‍ജുന്‍ ഇതാദ്യമായാണ് സീനിയര്‍ ടീമില്‍ ഇടംപിടിക്കുന്നത്. സൂര്യകുമാര്‍ യാദവാണ് ടൂര്‍ണമെന്റില്‍ മുംബൈയെ നയിക്കുന്നത്.

Arjun Tendulkar, son of Sachin Tendulkar, added to Mumbai’s senior squad for first time

Related Articles
Next Story
Share it