എരിയാലില്‍ അടിപ്പാത വേണം; ഒപ്പ് ശേഖരണം നടത്തി

എരിയാല്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയ ആറ് വരിപ്പാത കടന്ന് പോകുന്ന എരിയാല്‍ ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന അനിശ്ചിതകാല സമര പരിപാടിയുടെ ഭാഗമായി ഒപ്പ് ശേഖരണം നടത്തി. വിദ്യാര്‍ത്ഥികളും നാട്ടുകാരും ഉള്‍പ്പെടെ രണ്ടായിരത്തോളം പേരടങ്ങുന്ന ഒപ്പ് ശേഖരിച്ചുള്ള ഭീമന്‍ ഹരജി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് നല്‍കും. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ബി.കുഞ്ഞാമു ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. എ.കെ. ഷാഫി അധ്യക്ഷത വഹിച്ചു. അസീസ് കടപ്പുറം, ഹനീഫ് […]

എരിയാല്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയ ആറ് വരിപ്പാത കടന്ന് പോകുന്ന എരിയാല്‍ ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന അനിശ്ചിതകാല സമര പരിപാടിയുടെ ഭാഗമായി ഒപ്പ് ശേഖരണം നടത്തി. വിദ്യാര്‍ത്ഥികളും നാട്ടുകാരും ഉള്‍പ്പെടെ രണ്ടായിരത്തോളം പേരടങ്ങുന്ന ഒപ്പ് ശേഖരിച്ചുള്ള ഭീമന്‍ ഹരജി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് നല്‍കും. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ബി.കുഞ്ഞാമു ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. എ.കെ. ഷാഫി അധ്യക്ഷത വഹിച്ചു. അസീസ് കടപ്പുറം, ഹനീഫ് ചേരങ്കൈ, മാധവന്‍, ഷംസു മാസ്‌കൊ, ഹനീഫ് കടപ്പുറം, എ.എസ്. ഹബീബ്, ജംഷീര്‍ എരിയാല്‍, ജാബിര്‍ കുളങ്കര, കെ.ബി അമീര്‍, അഷ്റഫ് കുളങ്കര, അബ്ദുല്‍ റഹ്മാന്‍ കെല്‍, കെ.ബി. അബൂബക്കര്‍, വൈ.എം. ഷരീഫ്, ഷുക്കൂര്‍ എരിയാല്‍, ബി.എം. കുഞ്ഞാലി, എന്നിവര്‍ സംബന്ധിച്ചു. ഹൈദര്‍ കുളങ്കര സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it