ബ്രസീല്‍ കോപ്പ അമേരിക്ക ഫൈനലില്‍; രണ്ടാം സെമിയില്‍ അര്‍ജന്റീന-കൊളംബിയ ഏറ്റുമുട്ടും

റിയോ ഡി ജനീറോ: സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ചാമ്പ്യന്മാരെ നിര്‍ണയിക്കാനുള്ള കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കലാശക്കൊട്ടിലേക്ക് അടുക്കുന്നു. ആദ്യ സെമി ഫൈനലില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ബ്രസീല്‍ ഫൈനല്‍ ഉറപ്പിച്ചുകഴിഞ്ഞു. രണ്ടാം സെമി ഫൈനലില്‍ അര്‍ജന്റീനയും കൊളംബിയയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ 6.30 നാണ് മത്സരം. 34-ാം മിനിറ്റിലെ ലൂക്കാസ് പക്വേറ്റയുടെ ഗോളാണ് ബ്രസീലിനെ വിജയത്തിലെത്തിച്ചത്. നെയ്മറാണ് ഗോളിന് വഴിയൊരുക്കിയത്. കോപ്പ അമേരിക്കയില്‍ പക്വേറ്റ നേടുന്ന രണ്ടാം ഗോളാണിത്. നാളത്തെ […]

റിയോ ഡി ജനീറോ: സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ചാമ്പ്യന്മാരെ നിര്‍ണയിക്കാനുള്ള കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കലാശക്കൊട്ടിലേക്ക് അടുക്കുന്നു. ആദ്യ സെമി ഫൈനലില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ബ്രസീല്‍ ഫൈനല്‍ ഉറപ്പിച്ചുകഴിഞ്ഞു. രണ്ടാം സെമി ഫൈനലില്‍ അര്‍ജന്റീനയും കൊളംബിയയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ 6.30 നാണ് മത്സരം.

34-ാം മിനിറ്റിലെ ലൂക്കാസ് പക്വേറ്റയുടെ ഗോളാണ് ബ്രസീലിനെ വിജയത്തിലെത്തിച്ചത്. നെയ്മറാണ് ഗോളിന് വഴിയൊരുക്കിയത്. കോപ്പ അമേരിക്കയില്‍ പക്വേറ്റ നേടുന്ന രണ്ടാം ഗോളാണിത്. നാളത്തെ മത്സരത്തില്‍ അര്‍ജന്റീന ജയിച്ചാല്‍ ബ്രസീല്‍-അര്‍ജന്റീന സ്വപ്ന തുല്യ ഫൈനലിന് വിഖ്യാതമായ മരക്കാന സ്റ്റേഡിയം സാക്ഷ്യ വഹിക്കും. ഞായറാഴ്ച പുലര്‍ച്ചെയാണ് ഫൈനല്‍.

Related Articles
Next Story
Share it