ആര്‍ദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു, ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാമത്

തിരുവനന്തപുരം: നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായ 2018-19 വര്‍ഷത്തെ ആര്‍ദ്ര കേരളം പുരസ്‌കാരം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയിലും ആരോഗ്യ അനുബന്ധ മേഖലയിലും മികച്ച ഇടപെടലുകളാണ് നടത്തിവരുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും സംസ്ഥാനതല അവാര്‍ഡുകളും കൂടാതെ ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാതല അവാര്‍ഡുകളുമാണ് നല്‍കുന്നത്. ഇന്‍ഫര്‍മേഷന്‍ കേരള […]

തിരുവനന്തപുരം: നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായ 2018-19 വര്‍ഷത്തെ ആര്‍ദ്ര കേരളം പുരസ്‌കാരം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയിലും ആരോഗ്യ അനുബന്ധ മേഖലയിലും മികച്ച ഇടപെടലുകളാണ് നടത്തിവരുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും സംസ്ഥാനതല അവാര്‍ഡുകളും കൂടാതെ ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാതല അവാര്‍ഡുകളുമാണ് നല്‍കുന്നത്.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്, ഫീല്‍ഡ്തല പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 2018-19 വര്‍ഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ, അനുബന്ധ പദ്ധതികളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സംസ്ഥാനതലത്തില്‍ ഓരോ വിഭാഗത്തിനും പത്ത് ലക്ഷം രൂപയാണ് സമ്മാനത്തുക. ജില്ലാ പഞ്ചായത്ത് വിഭാഗത്തില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ കൊല്ലം കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി വിഭാഗത്തില്‍ മണ്ണാര്‍ക്കാട് (പാലക്കാട്) ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ ചിറയിന്‍കീഴ് (തിരുവനന്തപുരം), ഗ്രാമ പഞ്ചായത്ത് വിഭാഗത്തില്‍ ഈസ്റ്റ് എളേരി, (കാസര്‍കോട്) ഒന്നാം സ്ഥാനത്തിനര്‍ഹമായി.

രണ്ടാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പട്ടാമ്പി മുനിസിപ്പാലിറ്റി (പാലക്കാട് ജില്ല) ബ്ലോക്ക് പഞ്ചായത്ത്-ചേര്‍പ്പ്, തൃശ്ശൂര്‍ ജില്ല, ഗ്രാമ പഞ്ചായത്ത്- ഒട്ടൂര്‍, തിരുവനന്തപുരം ജില്ല (7 ലക്ഷം രൂപ) അര്‍ഹമായി. മൂന്നാം സ്ഥാനത്തിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് (3 ലക്ഷം രൂപ), വൈക്കം, മുനിസിപ്പാലിറ്റി കോട്ടയം ജില്ല (3 ലക്ഷം രൂപ), കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്, കൊല്ലം ജില്ല (3 ലക്ഷം രൂപ), മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് എറണാകുളം (6 ലക്ഷം രൂപ) അര്‍ഹമായി. ജില്ലാ തലത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനാര്‍ഹര്‍ക്ക്് അഞ്ച് ലക്ഷവും രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനത്തിന് രണ്ട് ലക്ഷവുമാണ് സമ്മാനത്തുക.

തിരുവനന്തപുരം ജില്ലാതലത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ പള്ളിച്ചല്‍ ഒന്നാം സ്ഥാനവും മുദാക്കല്‍ രണ്ടാം സ്ഥാനവും ആര്യങ്കോട് മൂന്നാം സ്ഥാനവും നേടി. കൊല്ലം ജില്ലാ തലത്തില്‍ ആലപ്പാട് ഒന്നാം സ്ഥാനവും ക്ലാപ്പന രണ്ടും പവിത്രേശ്വരം മൂന്നും സ്ഥാനംനേടി. പത്തനംതിട്ട ജില്ലാ തലത്തില്‍ മല്ലപ്പുഴശ്ശേരി ഒന്നാം സ്ഥാനവും ചെന്നീര്‍ക്കര രണ്ടാം സ്ഥാനവും കല്ലൂപ്പാറ മൂന്നാം സ്ഥാനംവും നേടി. ആലപ്പുഴ ജില്ലാ തലത്തില്‍ മാരാരിക്കുളം നോര്‍ത്ത് ഒന്നാം സ്ഥാനവും മുഹമ്മ രണ്ടാം സ്ഥാനവും വീയ്യപുരം മൂന്നാം സ്ഥാനവും നേടി. കോട്ടയം ജില്ലാ തലത്തില്‍ മറവന്‍തുരുത്ത് ഒന്നും തൃക്കൊടിത്താനം രണ്ടും വെളളാവൂര്‍ മൂന്നും സ്ഥാനം നേടി.

ഇടുക്കി ജില്ലാ തലത്തില്‍ കരിമണ്ണൂര്‍ ഒന്നും ഇടവെട്ടി രണ്ടും പുറപ്പുഴ മൂന്നും സ്ഥാനം നേടി. എറണാകുളം ജില്ലാ തലത്തില്‍ ശ്രീമൂലനഗരം ഒന്നും കാലടി രണ്ടും മറാടി മൂന്നും സ്ഥാനം നേടി. ത്യശ്ശൂര്‍ ജില്ലാ തലത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ തളിക്കുളം, മേലൂര്‍, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്കര്‍ഹമായി. പാലക്കാട് ജില്ലാ തലത്തില്‍ മുതുതല ഒന്നും തിരുവേഗപ്പുറ രണ്ടും തിരുമിറ്റക്കോട് മൂന്നും സ്ഥാനത്തിനര്‍ഹമായി. മലപ്പുറം ജില്ലാ തലത്തില്‍ ചോക്കാട് ഒന്നും ആലംകോട് രണ്ടും കരുളായി മൂന്നും സ്ഥാനത്തിര്‍ഹമായി. കോഴിക്കോട് ജില്ലാ തലത്തില്‍ മേപ്പയ്യൂര്‍ ഒന്നും ഇടച്ചേരി രണ്ടും അരിക്കുളം മൂന്നും സ്ഥാനത്തിനര്‍ഹമായി.

വയനാട് ജില്ലാ തലത്തില്‍ അമ്പലവയല്‍ ഒന്നും തൊണ്ടര്‍നാട് രണ്ടും മുപ്പൈനാട് മൂന്നും സ്ഥാനം കരസ്ഥമാക്കി. കണ്ണൂര്‍ ജില്ലാ തലത്തില്‍ അയ്യങ്കുന്ന് ഒന്നും പന്നിയന്നൂര്‍ രണ്ടും പെരളശ്ശേരി മൂന്നും സ്ഥാനം നേടി. കാസര്‍കോട് ജില്ലാ തലത്തില്‍ വെസ്റ്റ് എളേരി ഒന്നും ബളാല്‍ രണ്ടും കിനാനൂര്‍ കരിന്തളം മൂന്നും സ്ഥാനം നേടി.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന, ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി വലിയ തോതിലുളള മുന്നേറ്റമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ, അനുബന്ധ മേഖലകളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആരോഗ്യവകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയ്ക്ക് കരുത്തുപകരുവാനും ആര്‍ദ്ര കേരള പുരസ്‌കാരം വഴി കഴിഞ്ഞിട്ടുണ്ട്.

Related Articles
Next Story
Share it