പുരാവസ്തു തട്ടിപ്പ്: സഭയില്‍ ചൂടേറിയ ചര്‍ച്ച, ബെഹ്‌റയെ സംരക്ഷിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യാജ പുരാവസ്തുക്കളുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കല്‍ വിവാദം നിയമസഭയിലും ചൂടേറിയ ചര്‍ച്ചയായി. മോന്‍സന്‍-പൊലീസ് ബന്ധത്തില്‍ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷ എം.എല്‍.എ. പി.ടി. തോമസ് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. മുന്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സഭയില്‍ ഉയര്‍ന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും നടപടിയുണ്ടായില്ലെന്നും ബെഹ്‌റ മോന്‍സനെ സംരക്ഷിച്ചുവെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബെഹ്‌റയാണ് മോന്‍സനെതിരെ അന്വേഷണം ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മോന്‍സനെതിരായ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ പേരില്ല. […]

തിരുവനന്തപുരം: വ്യാജ പുരാവസ്തുക്കളുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കല്‍ വിവാദം നിയമസഭയിലും ചൂടേറിയ ചര്‍ച്ചയായി. മോന്‍സന്‍-പൊലീസ് ബന്ധത്തില്‍ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷ എം.എല്‍.എ. പി.ടി. തോമസ് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല.
മുന്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സഭയില്‍ ഉയര്‍ന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും നടപടിയുണ്ടായില്ലെന്നും ബെഹ്‌റ മോന്‍സനെ സംരക്ഷിച്ചുവെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബെഹ്‌റയാണ് മോന്‍സനെതിരെ അന്വേഷണം ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മോന്‍സനെതിരായ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ പേരില്ല. തട്ടിപ്പില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ ഒരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്നും കടുത്ത നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
മോന്‍സനെ ആരൊക്ക കണ്ടു ആരെയെല്ലാമാണ് ചികില്‍സിച്ചത് എന്നൊക്കെ ഇപ്പോള്‍ പറയുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതെല്ലാം പൊലീസ് അന്വേഷിക്കേണ്ടതാണെന്നും വ്യക്തമാക്കി. അന്വേഷണത്തില്‍ പ്രതിപക്ഷത്തിന് പരാതി ഉണ്ടോ എന്ന് പിണറായി ആരാഞ്ഞു. 2019 ജൂണ്‍ 13ന് ഡി.ജി.പി.ബെഹ്‌റയാണ് മോന്‍സന് എതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇന്റലിജിന്‍സിന് കത്ത് അയച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles
Next Story
Share it