അരമിനിറ്റ് മൗനത്തിന് 6 കോടി
ശാരീരിക ചലനങ്ങളിലൂടെ നിശബ്ദമായ പ്രകടനത്തിലും മൈം ആര്‍ടിസ്റ്റുകള്‍ ജനഹൃദയങ്ങളെ കീഴടക്കാറുണ്ട്. എന്നാല്‍ ലോകം ഒരു നിശബ്ദനായ അഭിനേതാവിന് ലഭിക്കുന്ന വേതനം അറിഞ്ഞ് അമ്പരന്നിരിക്കുന്ന ഘട്ടമാണിത്. വാക്കുകളും സംഭാഷണങ്ങളും ഇല്ലാതെ ശാരീരിക ചലനങ്ങള്‍ മൂലം മാത്രം മികച്ച പ്രകടനങ്ങളാല്‍ ഹാസ്യവും നൈരാശ്യവും തുടങ്ങിയ വൈകാരികതയില്‍ ജനങ്ങളെ ത്രസിപ്പിച്ച് മൈം ആര്‍ടിസ്റ്റുകള്‍ മനം നിറഞ്ഞ കയ്യടി നേടാറുണ്ട്. പുതിയ കാലത്തില്‍ 'മൈം ആര്‍ടിസ്റ്റുകള്‍' എന്ന പ്രയോഗവും അതിന്റെ നിര്‍വചനവും അപരിചിതമായിരിക്കാനാണ് സാധ്യത. എങ്കിലും റോവാന്‍ അറ്റ്കിന്‍സണ്‍ അവതരിപ്പിച്ച 'മിസ്റ്റര്‍ ബീന്‍' […]
ശാരീരിക ചലനങ്ങളിലൂടെ നിശബ്ദമായ പ്രകടനത്തിലും മൈം ആര്‍ടിസ്റ്റുകള്‍ ജനഹൃദയങ്ങളെ കീഴടക്കാറുണ്ട്. എന്നാല്‍ ലോകം ഒരു നിശബ്ദനായ അഭിനേതാവിന് ലഭിക്കുന്ന വേതനം അറിഞ്ഞ് അമ്പരന്നിരിക്കുന്ന ഘട്ടമാണിത്. വാക്കുകളും സംഭാഷണങ്ങളും ഇല്ലാതെ ശാരീരിക ചലനങ്ങള്‍ മൂലം മാത്രം മികച്ച പ്രകടനങ്ങളാല്‍ ഹാസ്യവും നൈരാശ്യവും തുടങ്ങിയ വൈകാരികതയില്‍ ജനങ്ങളെ ത്രസിപ്പിച്ച് മൈം ആര്‍ടിസ്റ്റുകള്‍ മനം നിറഞ്ഞ കയ്യടി നേടാറുണ്ട്. പുതിയ കാലത്തില്‍ 'മൈം ആര്‍ടിസ്റ്റുകള്‍' എന്ന പ്രയോഗവും അതിന്റെ നിര്‍വചനവും അപരിചിതമായിരിക്കാനാണ് സാധ്യത. എങ്കിലും റോവാന്‍ അറ്റ്കിന്‍സണ്‍ അവതരിപ്പിച്ച 'മിസ്റ്റര്‍ ബീന്‍' […]
ശാരീരിക ചലനങ്ങളിലൂടെ നിശബ്ദമായ പ്രകടനത്തിലും മൈം ആര്‍ടിസ്റ്റുകള്‍ ജനഹൃദയങ്ങളെ കീഴടക്കാറുണ്ട്. എന്നാല്‍ ലോകം ഒരു നിശബ്ദനായ അഭിനേതാവിന് ലഭിക്കുന്ന വേതനം അറിഞ്ഞ് അമ്പരന്നിരിക്കുന്ന ഘട്ടമാണിത്. വാക്കുകളും സംഭാഷണങ്ങളും ഇല്ലാതെ ശാരീരിക ചലനങ്ങള്‍ മൂലം മാത്രം മികച്ച പ്രകടനങ്ങളാല്‍ ഹാസ്യവും നൈരാശ്യവും തുടങ്ങിയ വൈകാരികതയില്‍ ജനങ്ങളെ ത്രസിപ്പിച്ച് മൈം ആര്‍ടിസ്റ്റുകള്‍ മനം നിറഞ്ഞ കയ്യടി നേടാറുണ്ട്. പുതിയ കാലത്തില്‍ 'മൈം ആര്‍ടിസ്റ്റുകള്‍' എന്ന പ്രയോഗവും അതിന്റെ നിര്‍വചനവും അപരിചിതമായിരിക്കാനാണ് സാധ്യത. എങ്കിലും റോവാന്‍ അറ്റ്കിന്‍സണ്‍ അവതരിപ്പിച്ച 'മിസ്റ്റര്‍ ബീന്‍' എന്ന കഥാപാത്രവും, ബ്ലാക്ക് ആന്റ് വൈറ്റ് സീനുകളില്‍ ചാര്‍ളി ചാപ്ലിന്‍ എന്ന മമ്മറുകളിലും (മൈം അവതരിപ്പിക്കുന്നയാള്‍) ലയിച്ച് ചേരാത്തവര്‍ നമ്മളില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിരിക്കും.
ഇംഗ്ലീഷിലെ നിശബ്ദ സിനിമകളുടെ കാലഘട്ടത്തില്‍ ലോകപ്രശസ്തി നേടിയ വ്യക്തിത്വമാണ് ചാര്‍ളി ചാപ്ലിന്‍. ഗായികയായ അമ്മക്ക് പകരമായി മാനേജറുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചാപ്ലിന്‍ ആദ്യമായി അഞ്ചാം വയസ്സില്‍ വേദിയിലെത്തുന്നത്. ചാര്‍ളിന്റെ പ്രകടനം കണ്ട് അത്ഭുതം പൂണ്ട പേക്ഷകര്‍ നാണയതുണ്ടുകള്‍ വേദിയിലേക്കെറിഞ്ഞപ്പോള്‍ സംഗീതം നിര്‍ത്തി നാണയങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയ ചാപ്ലിനിന്റെ കുസൃതി ജനങ്ങളെ കൂട്ടചിരിയിലേക്കെത്തിച്ചു. മാനേജര്‍ തന്റെ പണം കൊണ്ട് പോകുമോ എന്ന് ഭയന്ന്, നാണയം ശേഖരിച്ച് പോകുന്ന മാനേജറുടെ പിറകെ നിഷ്‌കളങ്കമായി പോവുന്ന ചാപ്ലിനില്‍ ജനങ്ങള്‍ക്ക് ചിരിയടക്കുവാനായില്ല. ഗായികയായ തന്റെ അമ്മ അവസാനം കയറിയ വേദിയും ലോകം കണ്ട മികച്ച ഹാസ്യ താരത്തിന്റെ ആദ്യ വേദിയുമായിരുന്നു അത്. പ്രാരാബ്ധവും പ്രതിസന്ധിയും മുറുകിയ ബാല്യനാളുകളിലൂടെയായിരുന്നു ചാപ്ലിന്‍ ജീവിച്ചത്. വിഷാദങ്ങളിലുഴലാതെ യുക്തിപൂര്‍വ്വമായ പ്രവര്‍ത്തനവും നിരന്തരമായ പരിശ്രമങ്ങളും ചാപ്ലിന് മറ്റുള്ളവരെ തന്റെ പ്രകടനങ്ങളിലൂടെ ചിരിപ്പിക്കാന്‍ സാധിച്ചു. പ്രശസ്തിയും അനുമോദനവും അദ്ദേഹത്തെ തേടിവന്നു
മിസ്റ്റര്‍ ബീനും പ്രതിസന്ധിയുടെ നാളുകളോട് പൊരുതിയാണ് ഉന്നതം കീഴടക്കിയത്. മിസ്റ്റര്‍ ബീനിന്റെ ജീവിതത്തെ പലരും വര്‍ണ്ണിച്ചത് 'മണ്ടത്തരത്തിന്റെ മഹാ വിജയം' എന്നാണ്. തന്റെ ശാരീരിക-സംസാര വൈകല്യവും ഭംഗിയില്ലായ്മയും കാരണമാക്കി അഭിനയിക്കാന്‍ അവസരം തേടി പോയ റൊവാന്‍ ആറ്റ്കിന്‍സണിനെ പല സിനിമാ സെറ്റുകളില്‍ നിന്നും ആട്ടി ഓടിച്ചു. വിരൂപമായ മുഖവും സംസാരത്തിലെ വിക്കും ശാരീരിക പ്രകൃതിയും ശാപമാണോ എന്ന് പോലും തോന്നിപ്പോകുന്നിടത്ത് നിന്ന് വിദ്യസമ്പനായ ആ അഭിനയ പ്രിയന്‍ കൊച്ചു കൊച്ചു വേദികള്‍ക്കപ്പുറം 1990 തന്റെ സ്വന്തം അപര്യാപ്തത പ്രകടിപ്പിച്ച് 'മാസ്റ്റര്‍ ബീന്‍' എന്ന പേരില്‍ ടെലിവിഷന്‍ പരമ്പര തുടങ്ങുകയായി. തന്റെ വിഡ്ഢിത്തങ്ങളെ ജനങ്ങള്‍ക്ക് ആസ്വദിക്കാന്‍ പാകത്തില്‍ അഭിനയിച്ച് തെളിയിക്കുകയായിരുന്നു. അതിലൂടെ മികച്ച നിശബ്ദനായ ഹാസ്യ നടനായി മിസ്റ്റര്‍ ബീന്‍ മാറുകയും ചെയ്തു.
സമാനമായ നിശബ്ദതയിലൂടെ 150 ദശലക്ഷത്തിലധികം പിന്തുണക്കാരോടെ ടിക് ടോക്കിലൂടെ ലോക പ്രശസ്തിക്ക് അര്‍ഹനായിരിക്കുകയാണ് ഖാബി ലാം എന്ന 22 വയസ്സുകാരന്‍. 2020 ലെ കോവിഡിന്റെ കാലത്ത് ചെറിയ വിധത്തില്‍ നൃത്തവും വീഡിയോ ഗെയിമുമാണ് ഖാബി പോസ്റ്റ് ചെയ്തിരുന്നത്. ജീവിതത്തിലെ നിത്യകാര്യം എളുപ്പമാക്കാന്‍ എന്ന പേരില്‍ വിഡ്ഢിത്തങ്ങളും എളുപ്പമില്ലായ്മയെ വലിച്ച് നീട്ടി വിളമ്പി കാണിക്കുന്ന ലൈഫ് ഹാക്കിനെ ടിക് ടോകിന്റെ വീഡിയോ റിപ്ലേ ചെയ്യാനുള്ള ഫീച്ചര്‍ ഉപയോഗിച്ചാണ് ഖാബി വിഡിയോ ചെയ്തതും പ്രശസ്തനായതും.
'ലൈഫ് ഹാക്കുകളെ' വിമര്‍ശിച്ച് അതിലും ലോലമായി, ഒരു വാക്കു പോലുമുപയോഗിക്കാതെ നിശബ്ദമായി ആ കാര്യം ചെയ്ത് രണ്ടും കൈയും 'ഇത്ര നിസ്സാരമാണ്'എന്ന അര്‍ത്ഥത്തില്‍ അതിലേക്ക് മലര്‍ത്തി കാണിച്ചാണ് ഖാബി വീഡിയോ ചെയ്തത്. രണ്ട് വര്‍ഷത്തിനിടയില്‍ ആരാധകരുടെയും ലൈക്കുകളുടേയും കുത്തൊഴുക്കാണ് ഖാബിയുടെ അക്കൗണ്ടിനുണ്ടായത്. ഇപ്പോള്‍ ഫോര്‍ട്ടൂണിന്‍ നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ സാമ്പത്തിക വരുമാനം വ്യക്തമാക്കിയിരുന്നു. ഒരു വീഡിയോക്ക് 75 ലക്ഷം ഡോളറാണ് ഖാബി കൈപറ്റുന്നത്. ഇന്ത്യന്‍ രൂപയിലാണെങ്കില്‍ ശരാശരി 6.14 കോടി. മനുഷ്യന്‍ പണത്തിന് വേണ്ടി തടിയുരുക്കുന്ന കാലമാണിത്. ഓണ്‍ലൈനിലാണെങ്കില്‍ നിലനില്‍പിനായ് അവതരണവും ശബ്ദങ്ങളും ശരിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഒരാള്‍ ഒന്നും ഉരിയിടാതെ 6 കോടി മടിയിലെത്തിക്കുന്നു എന്നത് എത്ര അതിശയകരമായ കാര്യമാണ്. ഫിഫാ വേള്‍ഡ് കപ്പിന്റെ ബ്രാന്റ് അമ്പാസിഡറായി ഖത്തര്‍ നാഷണല്‍ ബാങ്ക് പ്രഖ്യാപിച്ചതും ഖാബി ലാമിനെയാണ്.
പ്രതിസന്ധികളെ യുക്തിപൂര്‍വ്വം തരണം ചെയ്യുക എന്നതിന് പുറമെ, ലോക ഖ്യാതി നേടിയ സമാനമായ പ്രതിഭ കേസരികളുടെ ജീവിതം വെളിവാക്കുന്നത് മൗനത്തിന്റെയും നിശബ്ദതയുടേയും ഘോരമായ ശബ്ദങ്ങളാണ്. ഹാസ്യമെന്ന പേരിലും മറ്റുമായി നടത്തുന്ന നവകാലങ്ങളിലെ അരോചകമായ സംഭാഷണങ്ങളേക്കാള്‍ മുന്‍ കാലങ്ങളിലെ മൈം അര്‍ട്ടിസ്റ്റുകള്‍ തന്നെ ഉത്തമം. മേല്‍വരികള്‍ വായനക്ക് ശേഷവും നിങ്ങള്‍ക്ക് മൗനത്തിന്റെ ശക്തി അറിയുന്നില്ലെങ്കില്‍ ഞാന്‍ ചോദിക്കുന്നു. 'പ്രതിഷേധിക്കാതെ പാലിക്കുന്ന മൗനത്തിന്റെ ദുരുപയോഗമെന്നോളമല്ലേ രാജ്യത്തിന്റെ വ്യവസ്ഥകളെ അധികൃതര്‍ അട്ടിമറിക്കുന്നത്? അനിഷേധ്യമായ ചോദ്യമാണിത്.
പ്രവാചകര്‍(സ) അടക്കമുള്ള ഒരുപാട് മഹത് വ്യക്തിത്വങ്ങളും മൗനത്തെ കുറിച്ചും അത് ഒഴിവാക്കുന്ന അനന്തരപ്രശ്‌നങ്ങളേയും പറ്റി തത്വം പറഞ്ഞതും അതിനെ വിശകലനം ചെയ്ത് പണ്ഡിതന്മാര്‍ അതുള്‍ക്കൊള്ളിച്ച അര്‍ത്ഥ തലങ്ങള്‍ വ്യാഖ്യാനിച്ചതും ഗ്രന്ഥങ്ങളില്‍ കാണാം.
-ആര്‍.കെ.റഹിം ഉപ്പള