അറഫാ നാളെ പാല്‍ക്കടലാവും; തീര്‍ത്ഥാടക ലക്ഷങ്ങള്‍ മിനായില്‍

മിന: അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി ലബ്ബൈക്കല്ലാഹുമ്മ... മന്ത്രങ്ങളുമായി രണ്ട് ദശലക്ഷത്തോളം തീര്‍ത്ഥാടകര്‍ ടെന്റുകളുടെ നഗരമായ മിനായില്‍. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പാല്‍ക്കടല്‍ ഒഴുകുന്നത് പോലെയാണ് തീര്‍ത്ഥാടക ലക്ഷങ്ങള്‍ ഇന്നലെ വൈകിട്ട് മുതല്‍ മിനാ താഴ്‌വര ലക്ഷ്യമാക്കി നീങ്ങിയത്. ഇന്ന് ഉച്ചയോടെ ഭൂരിഭാഗം തീര്‍ത്ഥാടകരും മിനായിലെത്തും. ഇതോടെ ഈ വര്‍ഷത്തെ ഹജ്ജിന് തുടക്കമാവും. നേരം പുലരുവോളം പ്രാര്‍ത്ഥനയില്‍ മുഴുകുന്ന തീര്‍ത്ഥാടകര്‍ നാളെത്തെ അറഫാ സംഗമത്തിനുള്ള കാത്തിരിപ്പിലാണ്.ഹജ്ജിന്റെ സുപ്രധാന കര്‍മ്മമായ അറഫാ സംഗമം നാളെയാണ്. നാളെ ഉച്ചയ്ക്ക് മുമ്പായി എല്ലാ […]

മിന: അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി ലബ്ബൈക്കല്ലാഹുമ്മ... മന്ത്രങ്ങളുമായി രണ്ട് ദശലക്ഷത്തോളം തീര്‍ത്ഥാടകര്‍ ടെന്റുകളുടെ നഗരമായ മിനായില്‍. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പാല്‍ക്കടല്‍ ഒഴുകുന്നത് പോലെയാണ് തീര്‍ത്ഥാടക ലക്ഷങ്ങള്‍ ഇന്നലെ വൈകിട്ട് മുതല്‍ മിനാ താഴ്‌വര ലക്ഷ്യമാക്കി നീങ്ങിയത്. ഇന്ന് ഉച്ചയോടെ ഭൂരിഭാഗം തീര്‍ത്ഥാടകരും മിനായിലെത്തും. ഇതോടെ ഈ വര്‍ഷത്തെ ഹജ്ജിന് തുടക്കമാവും. നേരം പുലരുവോളം പ്രാര്‍ത്ഥനയില്‍ മുഴുകുന്ന തീര്‍ത്ഥാടകര്‍ നാളെത്തെ അറഫാ സംഗമത്തിനുള്ള കാത്തിരിപ്പിലാണ്.
ഹജ്ജിന്റെ സുപ്രധാന കര്‍മ്മമായ അറഫാ സംഗമം നാളെയാണ്. നാളെ ഉച്ചയ്ക്ക് മുമ്പായി എല്ലാ തീര്‍ത്ഥാടകരും അറഫയിലെത്തും. മുതിര്‍ന്ന പണ്ഡിതനും ഹറം ഇമാമുമായ ഡോ. മാഹിര്‍ ബിന്‍ അല്‍ മുഹൈഖ്‌ലി അറഫാ സംഗമത്തിന് നേതൃത്വം നല്‍കും.
മക്കയിലും പരിസരങ്ങളിലും കടുത്ത ചൂടാണ്. ചൂട് മൂലം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ രാത്രിയാണ് മിനായിലേക്ക് യാത്ര തിരിച്ചത്. 18 ലക്ഷം വിദേശ തീര്‍ത്ഥാടകരും രണ്ട് ലക്ഷം ആഭ്യന്തര തീര്‍ത്ഥാടകരും ഉള്‍പ്പെടെ 20 ലക്ഷത്തിലേറെ പേരാണ് ഇത്തവണ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് എത്തിയിട്ടുള്ളത്.

130-ാം വയസ്സില്‍ ആദ്യ ഹജ്ജ്; സുര്‍ഹുദ മുത്തശ്ശിയെ വരവേറ്റ് സൗദി
മക്ക: വിശ്വാസത്തിന്റെയും സഹിഷ്ണുതയുടെയും ഭക്തിയുടെയും മാര്‍ഗത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് അള്‍ജീരിയന്‍ സ്വദേശിനിയായ 130 വയസുള്ള സുര്‍ഹുദ. വിമാനത്താവളത്തില്‍ മാലയിട്ട് സ്വീകരിച്ച സൗദി അധികൃതരുടെ ഓരോ ചോദ്യത്തിനും ചുറുചുറുക്കോടെ മറുപടി പറഞ്ഞത് കേട്ടുനിന്നവര്‍ക്കും പ്രചോദനമായി. വീല്‍ചെയറിലാണെങ്കിലും ഹജ്ജിന്റെ പവിത്രമായ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള ആരോഗ്യവും മനക്കരുത്തും ഉണ്ടെന്ന് സുര്‍ഹുദ പറഞ്ഞു. 1894 ജൂലൈ ആറിനാണ് ജനനം.
ജീവിതത്തില്‍ രണ്ടുതവണ ഉംറ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഹജ്ജ് നിര്‍വഹിക്കാനെത്തുന്നത്. അത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷ മുഹൂര്‍ത്തമാകുമെന്നും സുര്‍ഹുദ പറഞ്ഞു.

130-ാം വയസില്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനെത്തിയ സുര്‍ഹുദ മുത്തശ്ശിക്ക് സൗദി അധികൃതര്‍ നല്‍കിയ സ്വീകരണം
Related Articles
Next Story
Share it