പാല്‍ക്കടലായി അറഫ

അറഫ: ലോകത്തെ ഏറ്റവും വലിയ മാനവ മഹാസംഗമമായ അറഫാ സംഗമത്തിന് 20 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ പ്രവഹിക്കുകയാണ്. അറഫ അക്ഷരാര്‍ത്ഥത്തില്‍ തന്നെ തൂവെള്ളക്കടലായി മാറി. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് വിളികളുമായി പ്രാര്‍ത്ഥനാ മുഖരിതമാണ് അറഫ. ഹജ്ജിന്റെ പ്രധാന കര്‍മ്മമാണ് അറഫാ സംഗമം. ഇന്ന് പകല്‍ മുഴുവന്‍ അറഫയിലെ തുറന്ന മൈതാനിയില്‍ പ്രാര്‍ത്ഥനാ നിരതരാകാന്‍ വേണ്ടി ഇന്നലെ രാത്രി മുതല്‍ തന്നെ ഹാജിമാര്‍ മിനായില്‍ നിന്ന് നീങ്ങി തുടങ്ങിയിരുന്നു. മധ്യാഹ്നം മുതല്‍ സൂര്യാസ്തമനം വരെ പ്രാര്‍ത്ഥനകളും അനുഷ്ഠാനങ്ങളുമായി ഹാജിമാര്‍ അറഫയില്‍ […]

അറഫ: ലോകത്തെ ഏറ്റവും വലിയ മാനവ മഹാസംഗമമായ അറഫാ സംഗമത്തിന് 20 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ പ്രവഹിക്കുകയാണ്. അറഫ അക്ഷരാര്‍ത്ഥത്തില്‍ തന്നെ തൂവെള്ളക്കടലായി മാറി. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് വിളികളുമായി പ്രാര്‍ത്ഥനാ മുഖരിതമാണ് അറഫ. ഹജ്ജിന്റെ പ്രധാന കര്‍മ്മമാണ് അറഫാ സംഗമം. ഇന്ന് പകല്‍ മുഴുവന്‍ അറഫയിലെ തുറന്ന മൈതാനിയില്‍ പ്രാര്‍ത്ഥനാ നിരതരാകാന്‍ വേണ്ടി ഇന്നലെ രാത്രി മുതല്‍ തന്നെ ഹാജിമാര്‍ മിനായില്‍ നിന്ന് നീങ്ങി തുടങ്ങിയിരുന്നു. മധ്യാഹ്നം മുതല്‍ സൂര്യാസ്തമനം വരെ പ്രാര്‍ത്ഥനകളും അനുഷ്ഠാനങ്ങളുമായി ഹാജിമാര്‍ അറഫയില്‍ സംഗമിക്കും. നമീറ പള്ളിയിലാണ് അറഫാ പ്രഭാഷണം. ളുഹ്ര്‍, അസര്‍ നിസ്‌കാരങ്ങള്‍ ചുരുക്കി ഒരുമിച്ച് നിസ്‌കരിക്കും. സൂര്യാസ്തമയത്തോടെ ഹാജിമാര്‍ രാപ്പാര്‍പ്പിനായി മുസ്ദലിഫയിലേക്ക് നീങ്ങും.
പ്രവാചകന്‍ മുഹമ്മദ് നബി ഹജ്ജ് വേളയില്‍ നടത്തിയ ചരിത്ര പ്രധാനമായ പ്രഭാഷണത്തെ അനുസ്മരിച്ച് മുതിര്‍ന്ന പണ്ഡിതനും ഹറം ഇമാമുമായ ഡോ. മാഹിര്‍ ബിന്‍ ഹമദ് അല്‍ മുഅയ്ഖില്‍ അറഫാ പ്രഭാഷണം നിര്‍വഹിക്കും. മലയാളത്തില്‍ ഉള്‍പ്പെടെ 50 ലോകഭാഷകളില്‍ ഇത് വിവര്‍ത്തനം ചെയ്യപ്പെടും. അറഫാ സംഗമത്തിലെ തിരക്ക് കണക്കിലെടുത്ത് പ്രായമായവരും അവശയതയുള്ളവരുമായ ഹാജിമാരെ പ്രത്യേക സൗകര്യം ഒരുക്കിയാണ് എത്തിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ ഒരേ മനസ്സോടെ ഒത്തുചേരുന്ന അപൂര്‍വ്വ സംഗമവേദി കൂടിയാണ് അറഫ. 160ലധികം രാജ്യങ്ങളില്‍ നിന്നായി 20 ലക്ഷത്തോളം ഹാജിമാര്‍ ഇത്തവണം ഹജ്ജിനെത്തിയിട്ടുണ്ട്.

Related Articles
Next Story
Share it