അറബി സാഹിത്യോത്സവം; നായന്മാര്‍മൂല സ്‌കൂളിന് നേട്ടം

കാസര്‍കോട്: ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം സമാപിച്ച ഉപജില്ലാ അറബി സാഹിത്യോത്സവത്തില്‍ ഹൈസ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പും യു.പി വിഭാഗത്തില്‍ റണ്ണര്‍ അപ്പുമായി നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മികച്ച നേട്ടം കൈവരിച്ചു.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 18 എ ഗ്രേഡോടെ 93 പോയിന്റും യു.പി വിഭാഗത്തില്‍ 11 എ ഗ്രേഡോടെ 61 പോയിന്റും നേടി. എല്‍.പി വിഭാഗത്തില്‍ 5 എ ഗ്രേഡോടെ 37 പോയിന്റും നേടി. ഹൈസ്‌കൂള്‍ നാടകം, സംഘഗാനം, പെണ്‍കുട്ടികളുടെ പദ്യം ചൊല്ലല്‍, സംഭാഷണം, […]

കാസര്‍കോട്: ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം സമാപിച്ച ഉപജില്ലാ അറബി സാഹിത്യോത്സവത്തില്‍ ഹൈസ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പും യു.പി വിഭാഗത്തില്‍ റണ്ണര്‍ അപ്പുമായി നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മികച്ച നേട്ടം കൈവരിച്ചു.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 18 എ ഗ്രേഡോടെ 93 പോയിന്റും യു.പി വിഭാഗത്തില്‍ 11 എ ഗ്രേഡോടെ 61 പോയിന്റും നേടി. എല്‍.പി വിഭാഗത്തില്‍ 5 എ ഗ്രേഡോടെ 37 പോയിന്റും നേടി. ഹൈസ്‌കൂള്‍ നാടകം, സംഘഗാനം, പെണ്‍കുട്ടികളുടെ പദ്യം ചൊല്ലല്‍, സംഭാഷണം, കഥാപ്രസംഗം യു.പി വിഭാഗത്തില്‍ സംഘഗാനം, പദ്യം ചൊല്ലല്‍ എന്നിവയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ജില്ലാ കലോത്സവത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി. മികച്ച വിജയം നേടിയ കുട്ടികളെ സ്‌കൂള്‍ മാനേജ്‌മെന്റ്, പി.ടി.എ എന്നിവര്‍ അനുമോദിച്ചു.

Related Articles
Next Story
Share it