ആദരവ് ചൂടി അപ്പുക്കുട്ടന് മാഷ്
സാഹിത്യ രംഗത്തെ സമഗ്രസംഭാവനക്കുളള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ പി.അപ്പുക്കുട്ടന് മാസ്റ്റര്‍ക്ക് ജന്മനാട് ഇന്നലെ ആദരമൊരുക്കുകയുണ്ടായി. ഇ.പി. രാജഗോപാലന്മാസ്റ്ററാണ് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചത്. അപ്പുക്കുട്ടന്‍മാഷ് അടക്കമുള്ളവര്‍ നട്ടുനനച്ച് വളര്‍ത്തി വലുതാക്കിയ രവിവര്‍മ്മ കലാനിലയത്തിന്റെ ആഭിമുഖ്യത്തിലാണ് ആദരം. കലാനിലയത്തിന്റെ ഇപ്പോഴത്തെ പ്രസിഡണ്ടും മാഷ്തന്നെയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശങ്ങള്‍ക്കെതിരെ നാടകത്തെ സമരായുധമാക്കിയ ദേശമാണ് അന്നൂര്‍. കെ.പി.കുഞ്ഞിരാമ പൊതുവാള് സ്വാതന്ത്ര്യ സമരകാലത്തെഴുതിയ ഭാരതരഥം എന്ന നാടകം സ്വാതന്ത്ര്യാനന്തരം അന്നൂരില്‍ അവതരിപ്പിച്ചപ്പോള്‍ അഭിമന്യുവിന്റെ വേഷമിട്ടത് അപ്പുക്കുട്ടന്മാഷായിരുന്നു. പിന്നീട് രവിവര്‍മ്മ കലാനിലയത്തിന്റെനാടകങ്ങളില് തുടര്‍ച്ചയായി […]
സാഹിത്യ രംഗത്തെ സമഗ്രസംഭാവനക്കുളള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ പി.അപ്പുക്കുട്ടന് മാസ്റ്റര്‍ക്ക് ജന്മനാട് ഇന്നലെ ആദരമൊരുക്കുകയുണ്ടായി. ഇ.പി. രാജഗോപാലന്മാസ്റ്ററാണ് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചത്. അപ്പുക്കുട്ടന്‍മാഷ് അടക്കമുള്ളവര്‍ നട്ടുനനച്ച് വളര്‍ത്തി വലുതാക്കിയ രവിവര്‍മ്മ കലാനിലയത്തിന്റെ ആഭിമുഖ്യത്തിലാണ് ആദരം. കലാനിലയത്തിന്റെ ഇപ്പോഴത്തെ പ്രസിഡണ്ടും മാഷ്തന്നെയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശങ്ങള്‍ക്കെതിരെ നാടകത്തെ സമരായുധമാക്കിയ ദേശമാണ് അന്നൂര്‍. കെ.പി.കുഞ്ഞിരാമ പൊതുവാള് സ്വാതന്ത്ര്യ സമരകാലത്തെഴുതിയ ഭാരതരഥം എന്ന നാടകം സ്വാതന്ത്ര്യാനന്തരം അന്നൂരില്‍ അവതരിപ്പിച്ചപ്പോള്‍ അഭിമന്യുവിന്റെ വേഷമിട്ടത് അപ്പുക്കുട്ടന്മാഷായിരുന്നു. പിന്നീട് രവിവര്‍മ്മ കലാനിലയത്തിന്റെനാടകങ്ങളില് തുടര്‍ച്ചയായി […]
സാഹിത്യ രംഗത്തെ സമഗ്രസംഭാവനക്കുളള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ പി.അപ്പുക്കുട്ടന് മാസ്റ്റര്‍ക്ക് ജന്മനാട് ഇന്നലെ ആദരമൊരുക്കുകയുണ്ടായി. ഇ.പി. രാജഗോപാലന്മാസ്റ്ററാണ് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചത്.
അപ്പുക്കുട്ടന്‍മാഷ് അടക്കമുള്ളവര്‍ നട്ടുനനച്ച് വളര്‍ത്തി വലുതാക്കിയ രവിവര്‍മ്മ കലാനിലയത്തിന്റെ ആഭിമുഖ്യത്തിലാണ് ആദരം. കലാനിലയത്തിന്റെ ഇപ്പോഴത്തെ പ്രസിഡണ്ടും മാഷ്തന്നെയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശങ്ങള്‍ക്കെതിരെ നാടകത്തെ സമരായുധമാക്കിയ ദേശമാണ് അന്നൂര്‍. കെ.പി.കുഞ്ഞിരാമ പൊതുവാള് സ്വാതന്ത്ര്യ സമരകാലത്തെഴുതിയ ഭാരതരഥം എന്ന നാടകം സ്വാതന്ത്ര്യാനന്തരം അന്നൂരില്‍ അവതരിപ്പിച്ചപ്പോള്‍ അഭിമന്യുവിന്റെ വേഷമിട്ടത് അപ്പുക്കുട്ടന്മാഷായിരുന്നു. പിന്നീട് രവിവര്‍മ്മ കലാനിലയത്തിന്റെനാടകങ്ങളില് തുടര്‍ച്ചയായി പ്രധാന കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. ദശരഥനായും ശ്രീരാമനായും മത്തായിയായും പെരുന്തച്ഛനായും വേഷമിട്ടത് അപ്പുക്കുട്ടന് മാഷായിരുന്നു. അങ്ങനെ പയ്യന്നൂരിലെയും അന്നൂരിലെയും നാടകാസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ വലിയൊരു നടനായി മാഷ് വളര്‍ന്നു. അക്കാലത്ത് രവിവര്‍മ്മ കലാനിലയത്തിന്റെ നാടകങ്ങള്‍ കാണാന്‍ ദൂരെ ദിക്കുകളില്‍ നിന്നുപോലും നാടക പ്രവര്‍ത്തകരും ആസ്വാദകരും നാടക പഠിതാക്കളും അന്നൂരിലെത്തിയിരുന്നു. ശാന്തിഗ്രാമിലെ മൈതാനം നിറഞ്ഞുകവിഞ്ഞു. നാടകാവതരണത്തില്‍ പുത്തന്വഴികള് തേടി വി.ചന്ദ്രശേഖരന് വൈദ്യരും പി.ജിഅന്നൂരും സി.കെ.കുഞ്ഞമ്പു പൊതുവാളും അടക്കമുളള നാടക പ്രേമികള്‍ ഒത്തുചേര്‍ന്നപ്പോള്‍ അവതരണത്തിലും വലിയ മാററങ്ങള്‍ വന്നു. സ്ത്രീകഥാപാത്രങ്ങളെ പുരഷന്മാര് വേഷപ്പകര്‍ച്ചയിലൂടെ രംഗത്തവതരിപ്പിക്കുന്ന രീതിയില്‍ മാറ്റം വരുത്തി. സ്ത്രീകഥാപാത്രങ്ങളായി സ്ത്രീകള്‍ തന്നെ അരങ്ങിലെത്തി. ഒരേ നാടകം തന്നെ വിവിധ വേദികളില്‍ അവതരിപ്പിക്കപ്പെട്ടു. അപ്പുക്കുട്ടന് മാഷ് പിന്നീട് സംഗീത നാടക അക്കാദമിയുടെ അംഗവും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. സാഹിത്യ അക്കാദമിയിലും മാഷ് അംഗമായിരുന്നു. ഗ്രാമീണ നാടക പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നാടക പഠനക്യാമ്പുകളും സംഘടിപ്പിച്ചു. അപ്പുക്കുട്ടന് മാസ്റ്ററെ മറ്റിടങ്ങളില്‍ പ്രഭാഷകന്‍ എന്ന നിലയിലാണ് പ്രധാനമായും അറിഞ്ഞിരുന്നത്. അദ്ദേഹത്തിന് നാടക സാഹിത്യത്തിലും നല്ലപരിജ്ഞാനമുണ്ടായിയുന്നു. അതുകൊണ്ട്തന്നെയാണ് നാടകത്തെക്കുറിച്ചുളള സിമ്പോസിയങ്ങളിലും പ്രഭാഷണങ്ങളിലും മാഷിന് പ്രഥമപരിഗണന ലഭിച്ചതും. നാടകാവതരണം ഇടക്കാലത്ത് വളരെ കുറഞ്ഞുപോയിരുന്നു. അരങ്ങൊഴിയുന്ന നാടകങ്ങളെക്കുറിച്ചും ഒരുപാട് പണംമുടക്കുന്ന ദൃശ്യവിസ്മയങ്ങളെക്കുറിച്ചും മാഷ് എഴുതിയിരുന്നു. വേദിയില്‍ സിനിമയുണ്ടാക്കുന്ന വിദ്യകാട്ടാനായിരുന്നു പലര്‍ക്കും ഉത്സാഹം. അതിനായി പണച്ചെലവുവരുന്ന അവതരണ സങ്കേതങ്ങള്‍ രൂപപ്പെടുത്തുന്നതിനും നാടകാവതരണം വലിയൊരു ആഡംബരമാക്കിത്തീര്ക്കുന്നതിനും ശ്രമമുണ്ടായി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നാടകത്തിന്റെ രക്തധമനികളെത്തന്നെ അടച്ചുകളയുന്നുണ്ട്. നാടകം എന്നാല്‍ ദൃശ്യം എന്ന സമവാക്യം ചമച്ച് ഒരേദൃശ്യങ്ങളുടെ വിവിധ വിന്യാസങ്ങള്‍ ഒരുക്കുന്നവരുമുണ്ട്. നാടകങ്ങള്‍ക്ക് അരങ്ങ് നഷ്ടപ്പെടുകയല്ല, അരങ്ങുകള്‍ നാടകത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന ആക്ഷേപം ഉയര്‍ന്നു.
പ്രഭാഷകനെന്ന നിലയില്‍ ഏറെതിരക്കുണ്ടായിരുന്ന മാഷിന് ഉന്നത വ്യക്തികളുമായി ബന്ധംപുലര്ത്തുവാന് സാധിച്ചു. സാഹിത്യ സാംസ്കാരിക വേദികളില്‍ അദ്ദേഹത്തിന്റെപ്രഭാഷണങ്ങള് കേള്‍ക്കാന്‍ ധാരാളം ശ്രോതാക്കളുമുണ്ടായിരുന്നു. മാഷ് ബോര്ഡ്സ്കൂള് പഠന ശേഷം ടി.ടി.സി.പാസ്സായി. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും അക്കാലത്തെ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ടി.സി.വി.കുഞ്ഞിരാമ പൊതുവാളിന് വെള്ളോറ സ്കൂള്‍ മാനേജ്മെന്റുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം പോയി അവിടെ അധ്യാപകനായി ചേര്‍ന്നു. പിന്നീട് പി.എസ്.സി വഴി നിയമനം ലഭിക്കുകയും വെളളൂര്‍, കാസര്‍കോട്്, പയ്യന്നൂര്‍ എന്നിവിടങ്ങളിലെല്ലാം അധ്യാപകനായി സേവനമനുഷ്ടിക്കുകയും ചെയ്തു. നിരന്തരമായ വായനയും സഞ്ജയന് സ്മാരക ഗ്രന്ഥാലയത്തിലെ സമ്മര്‍ ക്യാമ്പുകളും ആ പ്രതിഭക്ക് വളമേകി. പ്രഭാഷണരംഗത്തേക്ക് മാഷെ കൈപിടിച്ചു നടത്തിച്ചത് കെ.പി.കുഞ്ഞിരാമ പൊതുവാളായിരുന്നു. സമ്മര്‍ ക്യാമ്പില്‍ പ്രത്യേകമായ വിഷയങ്ങള്‍ പഠിച്ചവതരിപ്പിക്കുന്നതില്‍ അപ്പുക്കുട്ടന് മാഷ് മികവ്കാട്ടി. ആയിരക്കണക്കിന് വേദികളില്‍ പ്രഭാഷണം നടത്തിയ മാഷ് അതൊന്നും രേഖപ്പെടുത്തിവെച്ചിട്ടില്ല. രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്ഷ ഹ്യദയം, തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ എന്നിവയാണവ. തിരഞ്ഞെടുത്ത പ്രബന്ധങ്ങളുടെ അവതാരിക എഴുതിയത് പ്രൊഫ. എം.കെ.സാനുവാണ്. അവതാരികയില്‍ അദ്ദേഹം എഴുതിയതിങ്ങനെയാണ്: ഇതരസാഹിത്യ ശാഖകളും അപ്പുക്കുട്ടനെ ആകര്ഷിക്കുന്നുണ്ടെങ്കിലും നാടക സാഹിത്യത്തോട് അദ്ദേഹത്തിന് പ്രത്യേകമായ മമത ഉണ്ടെന്ന് തോന്നുന്നു. നാടക നടനെന്ന നിലയിലുളള പരിചയവും സംഗീത നാടക അക്കാദമി സെക്രട്ടറിയെന്ന നിലയിലുളള അനുഭവവും ആ പ്രത്യേക മമതക്ക് പിന്നിലുണ്ടെന്ന് ഞാന്‍ കരുതുന്നു. നാടകരംഗത്തെ പ്രമുഖരായവരെകുറിച്ച് പ്രതിപാദിക്കുമ്പോള്‍ ആത്മവിശ്വാസത്തിലധിഷ്ടിതമായ നിരീക്ഷണങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനാവുന്നു.
കാസര്‍കോട്ടെ ഔദ്യോഗിക ജീവിതം അദ്ദേഹത്തിന്റെ സൗഹൃദങ്ങള്‍ വിപുലമാക്കി. പ്രശസ്ത കവി ടി. ഉബൈദ്, കെ.എം. അഹമ്മദ് തുടങ്ങിയവരും പ്രശസ്ത സാഹിത്യകാരന്മാരും അവിടുത്തെ സൗഹൃദങ്ങളെ സമ്പന്നമാക്കി. തന്റെ ജീവിതത്തില്‍ ഇടക്കിടെ ദുരന്തങ്ങളും വേദനകളും അസ്വാസ്ഥ്യപ്പെടുത്തികൊണ്ടിരുന്നു. ഏക സഹോദരന് വാഹനാപകടത്തില്‍പെട്ട് അകാലത്തില്‍ മരിച്ചത് അദ്ദേഹത്തിന് ഏറെ ആഘാതമുണ്ടാ ക്കി. ഭാര്യ വത്സല വിടവാങ്ങിയത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. അന്നൂരിന്റെ പരിസരങ്ങളിലെല്ലാം മാഷ് പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ജനവരി മാസം അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരത്തിലുണ്ടായിരുന്ന എണ്ണൂറോളം പുസ്തകങ്ങള്‍ അന്നൂര്‍ സഞ്ജയന് സ്മാരക ഗ്രന്ഥാലയത്തിന് നല്കുകയുണ്ടായി. മഹാമാരിയുടെ കെട്ടകാലം എല്ലാവരില്‍ നിന്നും അകലം പാലിക്കാന്‍ നിര്ബന്ധിക്കപ്പെടുന്നതുകൊണ്ട് തന്നെ യാത്രകള്‍ അദ്ദേഹം ഒഴിവാക്കുകയാണ്. അക്കാദമിയുടെ പുരസ്കാരം നേടിയ വാര്‍ത്തകള്‍ക്ക് ശേഷം നിരവധി സംഘടനകളുടെ ഭാരവാഹികളും പ്രവര്‍ത്തകരും വീട്ടിലെത്തി മാഷെ ആദരിച്ചു. അനാരോഗ്യം ആ പ്രസംഗത്തിന്റെ ഒഴുക്കിന് ഒരു തടസ്സവും ഉണ്ടാക്കിയിട്ടില്ല. അത് അനര്‍ഗളം നിര്‍ഗളിച്ചുകൊണ്ടേയിരിക്കും.