അനുമോദന വേദിയും ലഹരി വിരുദ്ധ ക്ലാസ്സും സംഘടിപ്പിച്ചു

ബോവിക്കാനം: ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പ്ലസ്ടു അനുമോദന വേദിയും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. അവാര്‍ഡിന് അര്‍ഹരായ കുട്ടികള്‍ക്കുള്ള അഡ്വ.സൂര്യനാരായണ ഭട്ടിന്റെ പേരിലുള്ള മൊമെന്റൊ എഴുത്തുകാരനും വിവര്‍ത്തകനുമായ കെ.വി കുമാരന്‍ വിതരണം ചെയ്തു. പ്രാദേശിക ചരിത്ര പുസ്തകം ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ടി.കെ രാജശേഖരന്‍ പഞ്ചായത്തംഗം പി. രവീന്ദ്രന് കൈമാറി പ്രകാശനം ചെയ്തു. ലഹരി വിമുക്ത കേരളത്തിന്റെ ഭാഗമായി അക്ഷരമാണ് ലഹരി, വായനയാണ് ലഹരി എന്ന സന്ദേശമുയര്‍ത്തി ലഹരി വിരുദ്ധ ബോധവല്‍ക്കരണ […]

ബോവിക്കാനം: ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പ്ലസ്ടു അനുമോദന വേദിയും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. അവാര്‍ഡിന് അര്‍ഹരായ കുട്ടികള്‍ക്കുള്ള അഡ്വ.സൂര്യനാരായണ ഭട്ടിന്റെ പേരിലുള്ള മൊമെന്റൊ എഴുത്തുകാരനും വിവര്‍ത്തകനുമായ കെ.വി കുമാരന്‍ വിതരണം ചെയ്തു. പ്രാദേശിക ചരിത്ര പുസ്തകം ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ടി.കെ രാജശേഖരന്‍ പഞ്ചായത്തംഗം പി. രവീന്ദ്രന് കൈമാറി പ്രകാശനം ചെയ്തു. ലഹരി വിമുക്ത കേരളത്തിന്റെ ഭാഗമായി അക്ഷരമാണ് ലഹരി, വായനയാണ് ലഹരി എന്ന സന്ദേശമുയര്‍ത്തി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ സി.കെ ബാലകൃഷ്ണന്‍ ക്ലാസ് കൈകാര്യം ചെയ്തു. പി. രവീന്ദ്രന്‍, സുമിത്ര സൂര്യനാരായണ ഭട്ട് എന്നിവര്‍ സംസാരിച്ചു. ഓണാഘോഷ മത്സര പരിപാടിയിലെ കുട്ടികള്‍ക്കും സ്വാതന്ത്ര്യ ദിന ക്വിസ് മത്സര വിജയികള്‍ക്കും ഉപഹാര വിതരണവും നടത്തി. സി.കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ചു. സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി സ്വാഗതവും രാജേഷ് പി.ജി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it