എന്‍ട്രന്‍സ്, മത്സര പരീക്ഷാ ജേതാക്കളെ അനുമോദിച്ചു

കാഞ്ഞങ്ങാട്: ഐ.ഐ.ടി. പ്രവേശനത്തിനുള്ള ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് ലഭിച്ച ചട്ടഞ്ചാല്‍ ഇബ്രാഹിം സുഹൈല്‍ ഹാരിസ്, നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കാഞ്ഞങ്ങാട് മേഖലയിലെ അമീല്‍ അയാഷ് മാണിക്കോത്ത്, അമീന മുഹമ്മദ് കൊളവയല്‍ എന്നിവരെ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. കാഞ്ഞങ്ങാട് യത്തീംഖാനയില്‍ നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉപഹാര സമര്‍പ്പണം നടത്തി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി ആക്ടിങ്ങ് പ്രസിഡണ്ട് എ. ഹമീദ് ഹാജി അധ്യക്ഷത […]

കാഞ്ഞങ്ങാട്: ഐ.ഐ.ടി. പ്രവേശനത്തിനുള്ള ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് ലഭിച്ച ചട്ടഞ്ചാല്‍ ഇബ്രാഹിം സുഹൈല്‍ ഹാരിസ്, നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കാഞ്ഞങ്ങാട് മേഖലയിലെ അമീല്‍ അയാഷ് മാണിക്കോത്ത്, അമീന മുഹമ്മദ് കൊളവയല്‍ എന്നിവരെ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു.
കാഞ്ഞങ്ങാട് യത്തീംഖാനയില്‍ നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉപഹാര സമര്‍പ്പണം നടത്തി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി ആക്ടിങ്ങ് പ്രസിഡണ്ട് എ. ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി സ്വാഗത പ്രഭാഷണം നടത്തി. ബഷീര്‍ വെള്ളിക്കോത്ത്, സി. കുഞ്ഞബ്ദുല്ല ഹാജി, ടി. മുഹമ്മദ് അസ്ലം, മുബാറക് അസൈനാര്‍ ഹാജി, തെരുവത്ത് മൂസ ഹാജി, അബ്ദുല്‍ റഹ്മാന്‍ വണ്‍ ഫോര്‍, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, സി.എം. ഖാദര്‍ ഹാജി, സൈനുദ്ദീന്‍ കോട്ടപ്പുറം, അബ്ദുല്‍ റസാഖ് തായിലക്കണ്ടി, ഇ.എം. കുട്ടി ഹാജി, കൂളിക്കാട് അബ്ദുല്‍ ഖാദര്‍, അഹമ്മദ് കിര്‍മാണി, പി.പി. അബ്ദുല്‍ റഹ്മാന്‍, എ. അബ്ദുല്ല, പി.പി. കുഞ്ഞബ്ദുല്ല, ബി.എം. മുഹമ്മദ് കുഞ്ഞി, പി.എം. കുഞ്ഞബ്ദുല്ല ഹാജി, സി. കുഞ്ഞാമിന, സണ്‍ലൈറ്റ് അബ്ദുല്‍ റഹ്മാന്‍ ഹാജി, കുട്ടി ഹാജി വടകരമുക്ക്, അഷ്‌റഫ് കൊട്ടോടി സംസാരിച്ചു.

Related Articles
Next Story
Share it