യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവിനെ അനുമോദിച്ചു

കാസര്‍കോട്: സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി തൈവളപ്പ് യൂത്ത് കള്‍ച്ചര്‍ സെന്ററിന്റെ (ടി.വൈ.സി.സി) നേതൃത്വത്തില്‍ ക്ലബ് പരിസരത്ത് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.ബി.എ പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ ഖദീജത്ത് റഹ്‌മക്ക് വാര്‍ഡ് മെമ്പര്‍ മിസ്‌രിയ മുസ്തഫ ഉപഹാരം കൈമാറി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു. ടി.വൈ.സി.സി പ്രസിഡണ്ട് യൂസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഷീദ് സ്വാഗതം പറഞ്ഞു. ഇബ്രാഹിം, സലാം, അബ്ദു, ഹനീഫ്, അറഫാത്ത്, മനാഫ് സംബന്ധിച്ചു

Related Articles
Next Story
Share it