പി. അപ്പുക്കുട്ടന്‍ മാഷിന് ജന്മനാടിന്റെ ആദരം

പയ്യന്നൂര്‍: കലാസമിതി പ്രവര്‍ത്തനവും സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ഗ്രാമങ്ങളെ ഉണര്‍വ്വുള്ളതാക്കി മാറ്റുന്നുവെന്നും ഇത്തരം കൂട്ടായ്മകളിലൂടെയാണ് എല്ലാവരെയും ഒരുമിപ്പിക്കാന്‍ സാധിക്കുന്നതെന്നും കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതിഅംഗം ഇ.പി. രാജഗോപാലന്‍ മാസ്റ്റര്‍ പറഞ്ഞു. സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ പി. അപ്പുക്കുട്ടന്‍ മാസ്റ്ററെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രവിവര്‍മ്മ കലാനിലയം പ്രസിഡണ്ട് കൂടിയായ അപ്പുക്കുട്ടന്‍ മാസ്റ്റര്‍ക്ക് രവിവര്‍മ്മ കലാനിലയത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ ആദരിക്കല്‍ ചടങ്ങില്‍ ഇ.പി. രാജഗോപാലന്‍ ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി വി.എം. മാധവന്‍ […]

പയ്യന്നൂര്‍: കലാസമിതി പ്രവര്‍ത്തനവും സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ഗ്രാമങ്ങളെ ഉണര്‍വ്വുള്ളതാക്കി മാറ്റുന്നുവെന്നും ഇത്തരം കൂട്ടായ്മകളിലൂടെയാണ് എല്ലാവരെയും ഒരുമിപ്പിക്കാന്‍ സാധിക്കുന്നതെന്നും കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതിഅംഗം ഇ.പി. രാജഗോപാലന്‍ മാസ്റ്റര്‍ പറഞ്ഞു. സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ പി. അപ്പുക്കുട്ടന്‍ മാസ്റ്ററെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രവിവര്‍മ്മ കലാനിലയം പ്രസിഡണ്ട് കൂടിയായ അപ്പുക്കുട്ടന്‍ മാസ്റ്റര്‍ക്ക് രവിവര്‍മ്മ കലാനിലയത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ ആദരിക്കല്‍ ചടങ്ങില്‍ ഇ.പി. രാജഗോപാലന്‍ ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി വി.എം. മാധവന്‍ സ്വാഗതവും കെ.കെ. രാമദാസ് നന്ദിയും പറഞ്ഞു.
ടി.സി.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ദിവാകരന്‍ മാസ്റ്റര്‍ വരച്ച അപ്പുക്കുട്ടന്‍ മാഷിന്റെ ചിത്രം അദ്ദേഹത്തിന് നല്‍കി. പി. പത്മനാഭന്‍ പ്രസംഗിച്ചു. പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി.

Related Articles
Next Story
Share it