മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ അപ്രൈസര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: കേരള ഗ്രാമീണ്‍ ബാങ്ക് പനത്തടി ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന അപ്രൈസറെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. എരിഞ്ഞിലംകോട്ടെ ബാലകൃഷ്ണ(53)നെ രാജപുരം എസ്.ഐ കൃഷ്ണനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഇടപാടുകാര്‍ പണയം വെച്ച സ്വര്‍ണത്തിന്റെ ഈടിന്‍മേല്‍ അവരറിയാതെ കൂടുതല്‍ പണം കൈക്കലാക്കിയും പണം തട്ടിയിരുന്നു. തട്ടിപ്പ് പുറത്തു വന്നതോടെ അപ്രൈസറെ പുറത്താക്കിയിരുന്നു. ഇടപാടുകാര്‍ പണയം വച്ച ആഭരണങ്ങളുടെ പേരില്‍ കൂടുതല്‍ പണം എഴുതി എടുത്തതായും കണ്ടെത്തിയതോടെയാണ് അപ്രൈസര്‍ ബാലകൃഷ്ണനെ […]

കാഞ്ഞങ്ങാട്: കേരള ഗ്രാമീണ്‍ ബാങ്ക് പനത്തടി ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന അപ്രൈസറെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു.
എരിഞ്ഞിലംകോട്ടെ ബാലകൃഷ്ണ(53)നെ രാജപുരം എസ്.ഐ കൃഷ്ണനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഇടപാടുകാര്‍ പണയം വെച്ച സ്വര്‍ണത്തിന്റെ ഈടിന്‍മേല്‍ അവരറിയാതെ കൂടുതല്‍ പണം കൈക്കലാക്കിയും പണം തട്ടിയിരുന്നു.
തട്ടിപ്പ് പുറത്തു വന്നതോടെ അപ്രൈസറെ പുറത്താക്കിയിരുന്നു. ഇടപാടുകാര്‍ പണയം വച്ച ആഭരണങ്ങളുടെ പേരില്‍ കൂടുതല്‍ പണം എഴുതി എടുത്തതായും കണ്ടെത്തിയതോടെയാണ് അപ്രൈസര്‍ ബാലകൃഷ്ണനെ പുറത്താക്കിയത്.
ബാലകൃഷ്ണന്റെ ഭാര്യ സ്വര്‍ണ്ണം പണയം വയ്ക്കാനായി നല്‍കിയ ആഭരണങ്ങളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ ഇവ പുറത്ത് കൊണ്ടുപോയി പരിശോധന നടത്തിയിരുന്നു. ഇത് മുക്ക് പണ്ടങ്ങളാണെന്ന് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

Related Articles
Next Story
Share it