പെരിയ ഇരട്ടക്കൊല പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമനം: യൂത്ത് ലീഗ് ജില്ലാ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി

കാസര്‍കോട്: പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ നിയമനം നല്‍കിയ ജില്ലാ പഞ്ചായത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. അഷ്‌റഫ് എടനീര്‍, ടി.ഡി. കബീര്‍, എം.ബി ഷാനവാസ്, എം.സി ശിഹാബ് മാസ്റ്റര്‍, […]

കാസര്‍കോട്: പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ നിയമനം നല്‍കിയ ജില്ലാ പഞ്ചായത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. അഷ്‌റഫ് എടനീര്‍, ടി.ഡി. കബീര്‍, എം.ബി ഷാനവാസ്, എം.സി ശിഹാബ് മാസ്റ്റര്‍, എം.എ നജീബ്, എ. മുക്താര്‍, ഹാരിസ് തായല്‍, ഹാരിസ് അങ്കക്കളരി, ബാത്തിഷ പൊവ്വല്‍, റഹ്‌മാന്‍ ഗോള്‍ഡന്‍, റഫീഖ് കേളോട്ട്, എം.പി നൗഷാദ്, എ.ജി.സി. ഷംസാദ്, നൂറുദ്ദീന്‍ ബെളിഞ്ച, സിദ്ദീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, ഹാരിസ് തൊട്ടി നേതൃത്വം നല്‍കി.

Related Articles
Next Story
Share it