പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ സംവരണചട്ടം മറികടന്ന് നിയമനം; ലാബ് അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്യാന്‍ തീരുമാനം
കാസര്‍കോട്: പെരിയ കേന്ദ്രസര്‍വകലാശാലയില്‍ സംവരണചട്ടം മറികടന്ന് നിയമനം നേടിയ ലാബ് അസിസ്റ്റന്റിനെതിരെ നടപടി വരുന്നു. സര്‍വകലാശാലയിലെ ലാബ് അസിസ്റ്റന്റ് കെ.വി സുധയെ സസ്പെന്റ് ചെയ്യാന്‍ കേന്ദ്രസര്‍വകലാശാല എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കെ.വി സുധയുടെ നിയമനം സംബന്ധിച്ച പരാതി സി.ബി.ഐക്ക് വിടാന്‍ കേന്ദ്രസര്‍വകലാശാല അധികൃതര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ലാബ് അസിസ്റ്റന്റിനെ പിരിച്ചുവിടാനാണ് സി.ബി.ഐ ശുപാര്‍ശ ചെയ്തത്. സി.ബി.ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ നടപടിയെന്ന നിലയിലാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്. പിരിച്ചുവിടാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ലാബ് അസിസ്റ്റന്റിന് നോട്ടീസ് നല്‍കും. […]

കാസര്‍കോട്: പെരിയ കേന്ദ്രസര്‍വകലാശാലയില്‍ സംവരണചട്ടം മറികടന്ന് നിയമനം നേടിയ ലാബ് അസിസ്റ്റന്റിനെതിരെ നടപടി വരുന്നു. സര്‍വകലാശാലയിലെ ലാബ് അസിസ്റ്റന്റ് കെ.വി സുധയെ സസ്പെന്റ് ചെയ്യാന്‍ കേന്ദ്രസര്‍വകലാശാല എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
കെ.വി സുധയുടെ നിയമനം സംബന്ധിച്ച പരാതി സി.ബി.ഐക്ക് വിടാന്‍ കേന്ദ്രസര്‍വകലാശാല അധികൃതര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ലാബ് അസിസ്റ്റന്റിനെ പിരിച്ചുവിടാനാണ് സി.ബി.ഐ ശുപാര്‍ശ ചെയ്തത്. സി.ബി.ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ നടപടിയെന്ന നിലയിലാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്. പിരിച്ചുവിടാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ലാബ് അസിസ്റ്റന്റിന് നോട്ടീസ് നല്‍കും. ഇതിനായി വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തി.
സി.ബി.ഐ അന്വേഷണറിപ്പോര്‍ട്ട് സര്‍വകലാശാലയെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയ മുന്‍ സര്‍വകലാശാല വിജിലന്‍സ് ഓഫീസര്‍ എം.എസ് ജോണിനെതിരെ നടപടിയെടുക്കുന്നതിന് കേന്ദ്ര വിജിലന്‍സ് കമ്മീഷനോട് ആവശ്യപ്പെടാനും എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചു. കഴിഞ്ഞ ജനുവരിയിലാണ് സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട് അയച്ചത്. ഈ റിപ്പോര്‍ട്ട് ജോണ്‍ യഥാസമയം സര്‍വകലാശാലയെ അറിയിച്ചില്ലെന്നാണ് ആരോപണം. ഓഡിറ്റിന്റെ ഭാഗമായി കേസന്വേഷണപുരോഗതി ആവശ്യപ്പെട്ട് സര്‍വകലാശാല സി.ബി.ഐക്ക് കത്തെഴുതിയപ്പോഴാണ് റിപ്പോര്‍ട്ട് ജനുവരിയില്‍ തന്നെ അയച്ചതായി മറുപടി ലഭിച്ചത്.
Appointment beyond the reservation rules in CUK Periya