കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കി മാറ്റുമെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കി മാറ്റുമെന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇതിനുളള കൂടിയാലോചനകള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പ് അവസാനിപ്പിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും ജംബോ കമ്മിറ്റികള്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായപ്രകടനം നടത്താന്‍ ഗ്രൂപ്പ് വേണ്ട. ഗ്രൂപ്പിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കാനാണ് നാളിതുവരെ ജംബോ കമ്മിറ്റി ഉണ്ടാക്കുന്ന രീതി നടപ്പാക്കി വന്നിരുന്നത്. അതിനി വേണ്ട. ഡി.സി.സി പുനസംഘടനക്ക് ഓരോ ജില്ലയിലും അഞ്ച് അംഗ സമിതി രൂപീകരിക്കും. ഗ്രൂപ്പ് നേതാക്കളുടെ ശിപാര്‍ശ […]

കണ്ണൂര്‍: കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കി മാറ്റുമെന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇതിനുളള കൂടിയാലോചനകള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പ് അവസാനിപ്പിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും ജംബോ കമ്മിറ്റികള്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായപ്രകടനം നടത്താന്‍ ഗ്രൂപ്പ് വേണ്ട. ഗ്രൂപ്പിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കാനാണ് നാളിതുവരെ ജംബോ കമ്മിറ്റി ഉണ്ടാക്കുന്ന രീതി നടപ്പാക്കി വന്നിരുന്നത്. അതിനി വേണ്ട. ഡി.സി.സി പുനസംഘടനക്ക് ഓരോ ജില്ലയിലും അഞ്ച് അംഗ സമിതി രൂപീകരിക്കും. ഗ്രൂപ്പ് നേതാക്കളുടെ ശിപാര്‍ശ നടപ്പില്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ഉണ്ടായാല്‍ നിഷ്‌കരുണം അച്ചടക്ക നടപടിയുണ്ടാകും. കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

പിണറായി വിജയന്റെ അനുഗ്രഹമാണ് കോവിഡ് എന്നും കോവിഡ് പ്രതിരോധത്തെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുകയായിരുന്നു പിണറായി വിജയന്‍ എന്നും കെ.സുധാകരന്‍ പറഞ്ഞു. പുതിയ കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരന്‍ ജൂണ്‍ 16ന് ഔദ്യോഗികമായി ചുമതലയേല്‍ക്കും. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വച്ചാണ് ചുമതലയേല്‍ക്കുക.

Related Articles
Next Story
Share it