കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രാത്രി കാല പോസ്റ്റ് മോര്‍ട്ടം അസിസ്റ്റന്റ് സര്‍ജന്‍മാരെ നിയോഗിച്ച് സംവിധാനമൊരുക്കണമെന്ന് സര്‍ക്കാര്‍

കാസര്‍കോട്്: ഉത്തരവിറങ്ങി 6 വര്‍ഷത്തിലധികമായിട്ടും നടപ്പിലാകാതെ കിടക്കുന്ന കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കാന്‍ വഴിയൊരുക്കുന്നു. 2021 ഡിസംബര്‍ 16ലെ ഹൈക്കോടതി വിധിപ്രകാരം രാത്രികാല പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കുന്നതിന് ആവശ്യമായ നഴ്‌സിംഗ് അസിസ്റ്റന്റുമാരെയും ഹോസ്പിറ്റല്‍ അസിസ്റ്റന്റുമാരെയും ജോലി ക്രമീകരണ വ്യവസ്ഥയില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നിയമിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. എല്ലാ പോസ്റ്റുമോര്‍ട്ടങ്ങള്‍ക്കും ഫോറന്‍സിക് സര്‍ജന്റെ ആവശ്യം ഇല്ലാത്തതിനാല്‍ അസിസ്റ്റന്റ് സര്‍ജന്‍മാരെ നിയോഗിച്ച് രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്താനും ആരോഗ്യവകുപ്പ് ഡയറക്ടര്‍ […]

കാസര്‍കോട്്: ഉത്തരവിറങ്ങി 6 വര്‍ഷത്തിലധികമായിട്ടും നടപ്പിലാകാതെ കിടക്കുന്ന കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കാന്‍ വഴിയൊരുക്കുന്നു. 2021 ഡിസംബര്‍ 16ലെ ഹൈക്കോടതി വിധിപ്രകാരം രാത്രികാല പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കുന്നതിന് ആവശ്യമായ നഴ്‌സിംഗ് അസിസ്റ്റന്റുമാരെയും ഹോസ്പിറ്റല്‍ അസിസ്റ്റന്റുമാരെയും ജോലി ക്രമീകരണ വ്യവസ്ഥയില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നിയമിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. എല്ലാ പോസ്റ്റുമോര്‍ട്ടങ്ങള്‍ക്കും ഫോറന്‍സിക് സര്‍ജന്റെ ആവശ്യം ഇല്ലാത്തതിനാല്‍ അസിസ്റ്റന്റ് സര്‍ജന്‍മാരെ നിയോഗിച്ച് രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്താനും ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി ദിലീപ് സി.ഡി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയെ രേഖാമൂലം അറിയിച്ചു.
സംസ്ഥാനത്തെ 5 മെഡിക്കല്‍ കോളേജുകളിലും കാസര്‍കോട്് ജനറല്‍ ആസ്പത്രിയിലും രാത്രികാല പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് 2015 ഒക്‌ടോബര്‍ 26ന് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ എതിര്‍പ്പും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും മതിയായ സൗകര്യമില്ലാത്തതും ഉത്തരവ് നടപ്പിലാക്കുന്നതില്‍ കാലതാമസമുണ്ടാക്കി. ഉത്തരവിനെതിരെ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് തടസ്സമായി. ഈ ആവശ്യവുമായി 2011 മുതല്‍ നിയമസഭയില്‍ 11 തവണ സബ്മിഷന്‍ അവതരിപ്പിക്കുകയും നിരന്തരം ഫോളോ അപ്പ് നടത്തുകയും ചെയ്ത എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഡോക്ടര്‍മാരുടെ ഹര്‍ജിക്കെതിരെ റിട്ട് ഫയല്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഒരുമാസത്തിനകം മെഡിക്കല്‍ പാരാമെഡിക്കല്‍ സ്റ്റാഫിനെ നിയമിക്കണമെന്ന് 2021 ഡിസംബര്‍ 16ലെ ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ടത്. നിലവില്‍ വൈകിട്ട് 4 മണി കഴിഞ്ഞാല്‍ പിറ്റേദിവസം 10 മണി വരെ പോസ്റ്റുമോര്‍ട്ടത്തിന് കാത്തിരിക്കേണ്ട സാഹചര്യമാണ്. അസ്വഭാവിക മരണങ്ങളില്‍ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തുന്നതിന് ഇത് പ്രയാസമുണ്ടാക്കിയിരുന്നു.

Related Articles
Next Story
Share it