കാസര്‍കോട്: പ്രശസ്ത മാധ്യമപ്രവര്ത്തകന് കെ.എം.അഹ്മദിന്റെ സ്മരണക്കായി സ്മാരക സമിതിയും കാസര്‍കോട് പ്രസ് ക്ലബും ചേര്‍ന്ന് നല്കുന്ന മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച വീഡിയോ ജേര്‍ണലിസ്റ്റിനാണ് ഇത്തവണ അവാര്‍ഡ്. 2023 ജനുവരി ഒന്ന് മുതല്‍ നവംബര്‍ 30 വരെ വാര്‍ത്താ ചാനലുകളില്‍ സംപ്രേഷണം ചെയ്ത മികച്ച വീഡിയോ ദൃശ്യത്തിന്റെ വാര്‍ത്താ വിഭാഗം മേധാവികള്‍ സാക്ഷ്യപ്പെടുത്തി പകര്‍പ്പുകള്‍ (ഡി.വി.ഡി/പെന്‍ഡ്രൈവ്/ലിങ്ക്) സഹിതം ഡിസംബര്‍ ഒന്നിന് മുമ്പ് അപേക്ഷിക്കണം. വിലാസം: സെക്രട്ടറി, കാസര്‍കോട് പ്രസ് ക്ലബ്, പുതിയ ബസ് സ്റ്റാന്‍ഡ്, കാസര്‍കോട്-671121. ഫോണ്‍: 9446937037, 9447650825.
മെയില്‍ ഐഡി kasaragodpressclub@gmail.com