കഠിനാദ്ധ്വാനത്തിന്റേയും നിശ്ചയദാര്‍ഢ്യതയുടേയും നേര്‍കാഴ്ചയാണ് മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുല്‍ കലാമിന്റേത്- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കാസര്‍കോട്: കഠിനാദ്ധ്വാനത്തിന്റേയും നിശ്ചയദാര്‍ഢ്യതയുടേയും നേര്‍ കാഴ്ചയാണ് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിന്റേതെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സാംസ്‌കാരികം കാസര്‍കോട് ഒരുക്കിയ എപിജെ അബ്ദുല്‍ കലാം, അസാധ്യതയിലെ സാധ്യത -ഓര്‍മ്മപ്പൂക്കള്‍ എന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. അദ്ദേഹത്തിന്റെ ജീവിതവും കൈവരിച്ച നേട്ടങ്ങളും ലോകത്തിന് നല്‍കിയ സംഭാവനകളും രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് ഉത്തേജകമായിട്ടുണ്ടെന്ന് ഗവര്‍ണര്‍ തുടര്‍ന്ന് പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായുള്ള നല്ല സ്വപ്‌നങ്ങള്‍ കാണാന്‍ എ.പി.ജെ യുവാക്കളോടാവശ്യപ്പെട്ടു. എന്തെന്നാല്‍ സ്വപ്‌നങ്ങള്‍ നമ്മുടെ ചിന്താധാരയെ സ്വാധീനിക്കുകയും […]

കാസര്‍കോട്: കഠിനാദ്ധ്വാനത്തിന്റേയും നിശ്ചയദാര്‍ഢ്യതയുടേയും നേര്‍ കാഴ്ചയാണ് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിന്റേതെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സാംസ്‌കാരികം കാസര്‍കോട് ഒരുക്കിയ എപിജെ അബ്ദുല്‍ കലാം, അസാധ്യതയിലെ സാധ്യത -ഓര്‍മ്മപ്പൂക്കള്‍ എന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
അദ്ദേഹത്തിന്റെ ജീവിതവും കൈവരിച്ച നേട്ടങ്ങളും ലോകത്തിന് നല്‍കിയ സംഭാവനകളും രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് ഉത്തേജകമായിട്ടുണ്ടെന്ന് ഗവര്‍ണര്‍ തുടര്‍ന്ന് പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായുള്ള നല്ല സ്വപ്‌നങ്ങള്‍ കാണാന്‍ എ.പി.ജെ യുവാക്കളോടാവശ്യപ്പെട്ടു. എന്തെന്നാല്‍ സ്വപ്‌നങ്ങള്‍ നമ്മുടെ ചിന്താധാരയെ സ്വാധീനിക്കുകയും അത് നല്ല ഫലങ്ങള്‍ സമൂഹത്തിന് നല്‍കുകയും ചെയ്യുമെന്ന് കലാം ഉറച്ചു വിശ്വസിച്ചിരുന്നതായി ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ ആറാമത് ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നതിന് വേണ്ടി 'സാംസ്‌കാരികം- കാസര്‍കോട്' സംഘടിപ്പിച്ച ഓണ്‍ലൈന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് നല്‍കിയ സന്ദേശത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം സ്മരിച്ചത്.
മിസൈല്‍മേന്‍ എന്ന നിലയില്‍ മാത്രമല്ല മനുഷ്യ സ്‌നേഹിയെന്ന നിലയില്‍ കൂടി അറിയപ്പെടുന്ന വലിയ വ്യക്തിത്വത്തിന്റെ ഉടമയാണ് ഡോ.അബ്ദുല്‍ കലാമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കാസര്‍കോട് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അഭിപ്രായപ്പെട്ടു. എം. അസിനാര്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രയാന്‍ ദൗത്യത്തില്‍ കാസര്‍കോടിന്റെ കൈയൊപ്പ് ചാര്‍ത്തിയവരില്‍ ഒരാളായ യുവ ശാസ്ത്രജ്ഞന്‍ വി. സനോജ്, കാസര്‍കോട് ജില്ലയിലെ ആദ്യത്തെ വനിതാ ബി.എസ്.എഫ് അംഗം ജസീല എന്നിവര്‍ വിശിഷ്ടാധിഥികളായിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. പ്രഭാകരന്‍ കരിച്ചേരി മോഡറേറ്ററായിരുന്നു. വി.അബ്ദുല്‍ സലാം, ദീപേഷ് കുറുവാട്ട്, സുകുമാരന്‍ പൂച്ചക്കാട്, സി.കെ. കണ്ണന്‍, എന്‍.വി. ഭരതന്‍, വിനോദ് എരവില്‍, സീമഹരി കൊട്ടില, ശബരിനാഥ് കോടോത്ത്, ആലീസ് തോമസ് കൊട്ടോടി, അബൂബക്കര്‍ മുദിയക്കാല്‍, അഡ്വ. സുലൈഖാ മാഹിന്‍, എം.എ. മുംതാസ്, സായിദ ഷാജഹാന്‍, ഗായത്രി എരവില്‍, ടി. ധനജ്ഞയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it