ചെയര്‍മാന്‍ സ്ഥാനത്തിന് പുറമെ വാര്‍ഡ് അംഗത്വത്തില്‍ നിന്നുള്ള വി.എം മുനീറിന്റെ രാജി പാര്‍ട്ടിയില്‍ ചര്‍ച്ചയാവുന്നു
കാസര്‍കോട്: അഡ്വ. വി.എം മുനീര്‍ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തിന് പുറമെ വാര്‍ഡ് അംഗത്വവും രാജിവെച്ചത് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയാവുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് മുനീര്‍ രണ്ട് സ്ഥാനങ്ങളും രാജിവെച്ചുകൊണ്ടുള്ള കത്ത് നഗരസഭാ സെക്രട്ടറി ജസ്റ്റിന് നല്‍കിയത്. ഇന്നലെ നഗരസഭാ ഓഫീസിന് മുന്നില്‍ സര്‍ക്കാറിനെതിരെ മുസ്ലിം ലീഗിന്റെ ഒരു സമരം ഉണ്ടായിരുന്നു. ഇതില്‍ പങ്കെടുത്ത ശേഷമാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. ഈ സമയം ഒട്ടുമിക്ക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും കൗണ്‍സില്‍ അംഗങ്ങളും നഗരസഭാ ഓഫീസിലുണ്ടായിരുന്നു. രാജിക്കത്ത് സമര്‍പ്പിച്ച […]

കാസര്‍കോട്: അഡ്വ. വി.എം മുനീര്‍ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തിന് പുറമെ വാര്‍ഡ് അംഗത്വവും രാജിവെച്ചത് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയാവുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് മുനീര്‍ രണ്ട് സ്ഥാനങ്ങളും രാജിവെച്ചുകൊണ്ടുള്ള കത്ത് നഗരസഭാ സെക്രട്ടറി ജസ്റ്റിന് നല്‍കിയത്. ഇന്നലെ നഗരസഭാ ഓഫീസിന് മുന്നില്‍ സര്‍ക്കാറിനെതിരെ മുസ്ലിം ലീഗിന്റെ ഒരു സമരം ഉണ്ടായിരുന്നു. ഇതില്‍ പങ്കെടുത്ത ശേഷമാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. ഈ സമയം ഒട്ടുമിക്ക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും കൗണ്‍സില്‍ അംഗങ്ങളും നഗരസഭാ ഓഫീസിലുണ്ടായിരുന്നു. രാജിക്കത്ത് സമര്‍പ്പിച്ച ശേഷം മുസ്ലിം ലീഗിന്റെ നിയുക്ത ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി അബ്ബാസ് ബീഗത്തിന് ആശംസകളും സഹായവാഗ്ദാനങ്ങളും നല്‍കിയാണ് മുനീര്‍ നഗരസഭാ കാര്യാലയത്തില്‍ നിന്ന് സുഹൃത്തിന്റെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിയത്.
2020ല്‍ ചെയര്‍മാന്‍ സ്ഥാനം ഏല്‍ക്കുന്ന സമയത്ത് ആദ്യത്തെ മൂന്ന് വര്‍ഷം മുനീറിനും തുടര്‍ന്നുള്ള രണ്ട് വര്‍ഷം അബ്ബാസ് ബീഗത്തിനും എന്ന നിലയില്‍ ധാരണ ഉണ്ടായിരുന്നു. ഇതുപ്രകാരമാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം ആദ്യത്തെ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി മുനീറിന്റെ രാജി. എന്നാല്‍ വാര്‍ഡ് അംഗത്വവും രാജിവെച്ചത് പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. വാര്‍ഡ് കമ്മിറ്റിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതെന്നാണ് മുനീര്‍ പറയുന്നത്. വാര്‍ഡംഗത്വം രാജിവെച്ചത് അച്ചടക്കലംഘനമാണെന്ന് ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളുടെ യോഗം വിലയിരുത്തി. മുനിസിപ്പല്‍ കമ്മിറ്റി ഇത് സംബന്ധിച്ച് മണ്ഡലം കമ്മിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട്. മുനീറിന് പിന്തുണ അറിയിച്ചും വാര്‍ഡ് അംഗത്വം രാജിവെച്ചതിനെ വിമര്‍ശിച്ചും ഫെയ്‌സ്ബുക്ക് കമന്റുകള്‍ നിറയുന്നുണ്ട്. നഗരസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ എല്ലാവരെയും ഒരുപോലെ കണ്ട മുനീര്‍ പാര്‍ട്ടിയുടെ മതേതര മുഖമായാണ് അറിയപ്പെട്ടിരുന്നത്. സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും നഗരസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ മുനീറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിരുന്നു. തികഞ്ഞ ആദര്‍ശത്തിലൂന്നിയ പ്രവര്‍ത്തികളിലൂടെ ശ്രദ്ധേയനായിരുന്ന മുനീര്‍ പക്ഷെ, പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കി വാര്‍ഡ് അംഗത്വവും രാജിവെച്ചത് വിമര്‍ശനത്തിനും ഇടവരുത്തിയിട്ടുണ്ട്.