കാസര്‍കോട് വികസന പാക്കേജിന് പുറമെ ജില്ലയില്‍ 4295 കോടി രൂപയുടെ അടിസ്ഥാന വികസനം-മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: കാസര്‍കോട് വികസന പാക്കേജിന് പുറമെ ജില്ലയില്‍ 4295 കോടി രൂപയുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള കുതിപ്പിന് ജനനായകന്റെ കേരള പര്യടനം എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ ഇനി എന്തുവേണം, ഒരുപാട് പ്രശ്‌നങ്ങള്‍ നമുക്ക് മുന്നിലുണ്ട്. നമുക്കൊരുമിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുറന്ന മനസ്സോടെ നമുക്ക് നാടിനെ പുതിയ വികസന മേഖലയിലേക്ക് നയിക്കേണ്ടതുണ്ട്. അതിനായി നിങ്ങളുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നതിനും എഴുതി നല്‍കുന്നതിനും തയ്യാറാവണമെന്നും […]

കാഞ്ഞങ്ങാട്: കാസര്‍കോട് വികസന പാക്കേജിന് പുറമെ ജില്ലയില്‍ 4295 കോടി രൂപയുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള കുതിപ്പിന് ജനനായകന്റെ കേരള പര്യടനം എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ ഇനി എന്തുവേണം, ഒരുപാട് പ്രശ്‌നങ്ങള്‍ നമുക്ക് മുന്നിലുണ്ട്. നമുക്കൊരുമിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുറന്ന മനസ്സോടെ നമുക്ക് നാടിനെ പുതിയ വികസന മേഖലയിലേക്ക് നയിക്കേണ്ടതുണ്ട്. അതിനായി നിങ്ങളുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നതിനും എഴുതി നല്‍കുന്നതിനും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, തൃക്കരിപ്പൂര്‍ എം.എല്‍.എ കെ. രാജ്‌മോഹന്‍, ജില്ലാ പഞ്ചായത്ത് അംഗം ബേബി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇരുപത് വയസ്സുള്ള എല്ലാ സ്ത്രീകള്‍ക്കും ബിരുദം ഉറപ്പാക്കുക എന്ന നിര്‍ദ്ദേശമായി എത്തിയ ഡോ. ഷീന ഷുക്കൂര്‍ അവതരണം കൊണ്ട് ശ്രദ്ധനേടി. സംസ്ഥാനത്തെ ബിരുദമുള്ള വനിതകളുടെ ശതമാന കണക്ക് വെറും 37 ആണെന്നും ഇത് 70 ശതമാനത്തിലേക്കെങ്കിലും എത്തിക്കേണ്ടതുണ്ടെന്നും ഇതിന് സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും ഡോ. ഷീന ഷുക്കൂര്‍ പറഞ്ഞു. നിയമ പഠനത്തിന് ജില്ലയില്‍ സാധ്യത ഒരുക്കണമെന്നും ഷീന ഷുക്കൂര്‍ ആവശ്യപ്പെട്ടു.
ജൈവ ജില്ലയായ കാസര്‍കോട് ജൈവ കൃഷി ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് മലബാറില്‍ ഒരു കാര്‍ഷിക സര്‍വകലാശാല എന്ന നിര്‍ദ്ദേശവുമായാണ് കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് ഡയറക്ടര്‍ ഡോ. വനജ എത്തിച്ചേര്‍ന്നത്. വികസന പദ്ധതികളില്‍ ജനസംഖ്യാനുപാദിക പരിഗണന ആവശ്യമാണെന്നും. ജില്ലയിലെ റവന്യൂ ഭൂമിയുടെ ഉപയോഗ സാധ്യത പ്രയോജനപ്പെടുത്തണമെന്നും ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കണമെന്നും അഡ്വ. ഹരിഷ് വാസുദേവ് അഭിപ്രായപ്പെട്ടു. കാര്‍ഷിക വിളകള്‍ക്കുള്ള പോലെ നാണ്യവിളകള്‍ക്കും തറവില നിശ്ചയിച്ച് സംഭരിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്ന് ഫാദര്‍ ജോസ് തറ പൂവല്‍ പറഞ്ഞു. കോവിഡ് കാലത്തെ ജില്ലയിലെ ചികിത്സാ സൗകര്യത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് അബ്ദുല്‍ഖാദര്‍ മദനി സംസാരിച്ചത്. ജില്ലയിലെ ഉദ്യോഗസ്ഥരുടെ കുറവും അദ്ദേഹം ചൂണ്ടിക്കാട്ടി. നിക്ഷേപകര്‍ക്കും പുതിയ സംരംഭകര്‍ക്കും പ്രോത്സാഹനം നല്‍കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനെ വ്യവസായി ഗോഗുല്‍ദാസ് കാമ്മത്ത് പ്രകീര്‍ത്തിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലയിലെ വിശാലമായ തീരദേശം പ്രയോജനപ്പെടുത്തി വിനോദ സഞ്ചാര വികസനത്തിന് പുതിയ പദ്ധതികള്‍ ഉണ്ടാക്കണമെന്നും, ജില്ലാ ആസ്പത്രിയുടെ കാര്യക്ഷമത കുറവ്, പെരിയ വിമാനത്താവളവും നാലുവരി പാത, ഗെയില്‍ പൈപ്പ്‌ലൈന്‍, കാഞ്ഞങ്ങാട് കാണിയൂര്‍പാത റെയില്‍വേ മേല്‍പ്പാലം എല്ലാം യോഗത്തില്‍ ചര്‍ച്ചാ വിഷയമായി. ഫാദര്‍ ജോസ് ചെറുവ പീറ്റര്‍ എന്‍ഡോസള്‍ഫാന്‍ അമ്മമാരെയും കുറിച്ചും സംസാരിച്ചു.

Related Articles
Next Story
Share it