എ.പി മുഹമ്മദ് മുസ്ല്യാര്‍ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
കോഴിക്കോട്: ഇന്നലെ അന്തരിച്ച പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായിരുന്ന കാന്തപുരം എ.പി മുഹമ്മദ് മുസ്ല്യാരുടെ (72) മയ്യത്ത് സ്വദേശമായ കരുവന്‍പൊയില്‍ ചുള്ള്യാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. കരുവന്‍പൊയില്‍ ജുമാ മസ്ജിദില്‍ ഇന്നലെ വൈകിട്ട് നടന്ന മയ്യത്ത് നിസ്‌കാരത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാര്‍, പേരോട് അബ്ദുല്‍റഹ്‌മാന്‍ സഖാഫി, സയ്യിദ് തുറാബ് സഖാഫി, അബ്ദുര്‍റഹ്‌മാന്‍ ഫൈസി മാരായമംഗലം, ബശീര്‍ ഫൈസി വെണ്ണക്കോട് നേതൃത്വം നല്‍കി. […]

കോഴിക്കോട്: ഇന്നലെ അന്തരിച്ച പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായിരുന്ന കാന്തപുരം എ.പി മുഹമ്മദ് മുസ്ല്യാരുടെ (72) മയ്യത്ത് സ്വദേശമായ കരുവന്‍പൊയില്‍ ചുള്ള്യാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. കരുവന്‍പൊയില്‍ ജുമാ മസ്ജിദില്‍ ഇന്നലെ വൈകിട്ട് നടന്ന മയ്യത്ത് നിസ്‌കാരത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാര്‍, പേരോട് അബ്ദുല്‍റഹ്‌മാന്‍ സഖാഫി, സയ്യിദ് തുറാബ് സഖാഫി, അബ്ദുര്‍റഹ്‌മാന്‍ ഫൈസി മാരായമംഗലം, ബശീര്‍ ഫൈസി വെണ്ണക്കോട് നേതൃത്വം നല്‍കി. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അന്ത്യം.
മര്‍കസ് വൈസ് പ്രിന്‍സിപ്പാളും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ആദ്യ ശിഷ്യനുമായിരുന്നു. മുസ്ലിം കര്‍മ്മ ശാസ്ത്ര പഠന രംഗത്തെ വിദഗ്ദനായ എ.പി മുഹമ്മദ് മുസ്ലിയാരുടെ പഠനങ്ങളും ഫത്‌വകളും പ്രഭാഷണങ്ങളും മുസ്ലിം സാമൂഹിക ജീവിതത്തില്‍ വലിയ സ്വാധീനങ്ങള്‍ ചെലുത്തിയിരുന്നു. ചെറിയ എ.പി ഉസ്താദ് എന്നാണ് അറിയപ്പെട്ടിരുന്നത്.