നമ്മുടെ മഹാ സംസ്‌കാരത്തെ കൊഞ്ഞനം കാട്ടുകയാണ് താങ്കള്‍; നടന്‍ രമേശ് പിഷാരടിയുടെ എഫ് ബി പോസ്റ്റിനെതിരെ ബിജെപി നേതാവ് അബ്ദുല്ലക്കുട്ടി

കണ്ണൂര്‍: ഹാസ്യനടനും അവതാരകനും സംവിധായകനുമായ രമേശ് പിഷാരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി നേതാവ് എ പി അബ്ദുല്ലക്കുട്ടി രംഗത്ത്. പാറക്കെട്ടില്‍ കണ്ണുകളടച്ച് ചമ്രം പടിഞ്ഞിരിക്കുന്ന ചിത്രത്തിന് 'മടിറ്റേഷന്‍' എന്ന് ക്യാപ്ഷന്‍ നല്‍കിയതിനെയാണ് അബ്ദുല്ലക്കുട്ടി വിമര്‍ശിച്ചത്. പിഷാരടി, നിങ്ങള്‍ നമ്മുടെ മഹാ സംസ്‌കാരത്തെ കൊഞ്ഞനം കാട്ടുകയാണ്.' പിഷാരടിയുടെ പോസ്റ്റിന് താഴെ കമന്റ് ആയി അബ്ദുല്ലക്കുട്ടി കുറിച്ചു. മെഡിറ്റേഷന്‍ നമ്മുടെ ഇതിഹാസങ്ങളില്‍ നിന്നും വേദങ്ങളില്‍ നിന്നുമൊക്കെ ഉണ്ടായിട്ടുള്ള മഹത്തായ ഒന്നാണ്, അതിനെ 'മടിറ്റേഷന്‍' എന്ന് പറയുന്നത് ഭയങ്കര തെറ്റാണ്. അത് […]

കണ്ണൂര്‍: ഹാസ്യനടനും അവതാരകനും സംവിധായകനുമായ രമേശ് പിഷാരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി നേതാവ് എ പി അബ്ദുല്ലക്കുട്ടി രംഗത്ത്. പാറക്കെട്ടില്‍ കണ്ണുകളടച്ച് ചമ്രം പടിഞ്ഞിരിക്കുന്ന ചിത്രത്തിന് 'മടിറ്റേഷന്‍' എന്ന് ക്യാപ്ഷന്‍ നല്‍കിയതിനെയാണ് അബ്ദുല്ലക്കുട്ടി വിമര്‍ശിച്ചത്.

പിഷാരടി, നിങ്ങള്‍ നമ്മുടെ മഹാ സംസ്‌കാരത്തെ കൊഞ്ഞനം കാട്ടുകയാണ്.' പിഷാരടിയുടെ പോസ്റ്റിന് താഴെ കമന്റ് ആയി അബ്ദുല്ലക്കുട്ടി കുറിച്ചു. മെഡിറ്റേഷന്‍ നമ്മുടെ ഇതിഹാസങ്ങളില്‍ നിന്നും വേദങ്ങളില്‍ നിന്നുമൊക്കെ ഉണ്ടായിട്ടുള്ള മഹത്തായ ഒന്നാണ്, അതിനെ 'മടിറ്റേഷന്‍' എന്ന് പറയുന്നത് ഭയങ്കര തെറ്റാണ്. അത് കളിയാക്കലാണെന്നും അദേഹം പ്രതികരിച്ചു.

Related Articles
Next Story
Share it