മലപ്പുറത്ത് എ പി അബ്ദുല്ലക്കുട്ടി ബിജെപി ലോക്‌സഭാ സ്ഥാനാര്‍ത്ഥി

ന്യൂഡെല്‍ഹി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ എ പി അബ്ദുല്ലക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥിയാകും. നിലവില്‍ ബിജെപി ദേശീയ ഉപാധ്യക്ഷനാണ് അബ്ദുല്ലക്കുട്ടി. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏപ്രില്‍ ആറിന് നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം തന്നെയാണ് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും നടക്കുന്നത്. എംപിയായിരുന്ന മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച സാഹചര്യത്തിലാണ് മലപ്പുറം സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉപതെരഞ്ഞെടുപ്പില്‍ പാര്‍ടിയിലെ ന്യൂനപക്ഷ മുഖമായ അബ്ദുള്ളക്കുട്ടിയ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ മണ്ഡലത്തിലെ ഭൂരിപക്ഷമായ മുസ്ലിംവോട്ടുകള്‍ ആകര്‍ഷിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. എല്‍ഡിഎഫും […]

ന്യൂഡെല്‍ഹി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ എ പി അബ്ദുല്ലക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥിയാകും. നിലവില്‍ ബിജെപി ദേശീയ ഉപാധ്യക്ഷനാണ് അബ്ദുല്ലക്കുട്ടി. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏപ്രില്‍ ആറിന് നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം തന്നെയാണ് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും നടക്കുന്നത്.

എംപിയായിരുന്ന മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച സാഹചര്യത്തിലാണ് മലപ്പുറം സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉപതെരഞ്ഞെടുപ്പില്‍ പാര്‍ടിയിലെ ന്യൂനപക്ഷ മുഖമായ അബ്ദുള്ളക്കുട്ടിയ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ മണ്ഡലത്തിലെ ഭൂരിപക്ഷമായ മുസ്ലിംവോട്ടുകള്‍ ആകര്‍ഷിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

എല്‍ഡിഎഫും യുഡിഎഫും ഇതുവരെ മലപ്പുറം ഉപതെരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ തിരക്കിലാണ് ഇരുമുന്നണികളും. മുസ്ലീം ലീഗില്‍ നിരവധിയാളുകള്‍ സ്ഥാനാര്‍ത്ഥിക്കുപ്പായം തുന്നി കാത്തിരിക്കുന്നുണ്ട്. കഴിഞ്ഞ തവണ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച എസ് എഫ് ഐ നേതാവ് വി പി സാനുവിനെ തന്നെയാണ് സി പി എം മലപ്പുറത്ത് പരിഗണിക്കുന്നത്. അതിനിടെ ആത്മാഭിമാന സംരക്ഷണ സമിതി തങ്ങളുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. എ പി സാദിഖലി തങ്ങളാണ് ആത്മാഭിമാന സംരക്ഷണ സമിതി സ്ഥാനാര്‍ത്ഥി. അധികാരത്തിന് വേണ്ടിയാണ് പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ചതെന്നാരോപിച്ച് ഒരു വിഭാഗം യുവാക്കള്‍ രൂപീകരിച്ചതാണ് ആത്മാഭിമാന സംരക്ഷണ സമിതി.

2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിച്ചത്. സിപിഎം സ്ഥാനാര്‍ഥി വി പി സാനു രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയുടെ ഉണ്ണികൃഷ്ണന് 82,332 വോട്ടുകളാണ് ലഭിച്ചത്.

Related Articles
Next Story
Share it