കാഞ്ഞങ്ങാട്: ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ എ.പി അബ്ദുല്ല സ്മാരക അവാര്‍ഡ് ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ചരിത്രകാരന് എം.സി വടകര എന്നിവര്‍ക്ക് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നല്കി. എ.പി അബ്ദുല്ല മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഉത്തര മലബാറില്‍ അജയ്യമായി നേതൃത്വം നല്കിയ വ്യക്തിയായിരുന്നുവെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പാലക്കി കുഞ്ഞാമദ് ഹാജി അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി. കെ.എച്ച് മുഹമ്മദ് കുഞ്ഞി ഹാജി ബൈത്തു റഹ്മ ബ്രോഷര്‍ പ്രകാശനം ചെയ്തു. എ.പി ഉമ്മര്‍, ബഷീര്‍ വെള്ളിക്കോത്ത്, എം.പി ജാഫര്‍, മുബാറക് ഹസൈനാര്‍ ഹാജി, പാറക്കാട് മുഹമ്മദ് ഹാജി, എം.ബി.എം അഷ്റഫ്, സി.എച്ച് മുസ്തഫ, ജലീല്‍ രാമന്തളി, വി. കമ്മാരന്, സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജി, ഇക്ബാല്‍ വെള്ളിക്കോത്ത് പ്രസംഗിച്ചു.