പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ചുമതലയും വഹിക്കും-ചാണ്ടി ഉമ്മന്‍
കോട്ടയം: പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് പിന്‍ഗാമിയോ പകരക്കാരനോ ഇല്ലെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ആര് മത്സരിക്കണം എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി ഏത് ചുമതല ഏല്‍പ്പിച്ചാലും താന്‍ അത് നിര്‍വ്വഹിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവുവന്ന പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകുന്നതിനിടെയാണ് ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ചാണ്ടിഉമ്മന്‍ മനസ്സ് തുറന്നത്. 1970ല്‍ കോണ്‍ഗ്രസിന്റെ കടുത്ത പ്രതിസന്ധി കാലത്താണ് പുതുപ്പള്ളിയെ ഉമ്മന്‍ചാണ്ടിയും ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയും ഏറ്റെടുക്കുന്നത്. പിന്നീടിങ്ങോട്ട് 12 തവണയും പുതുപ്പള്ളിക്ക് ഒരേഒരു […]

കോട്ടയം: പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് പിന്‍ഗാമിയോ പകരക്കാരനോ ഇല്ലെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ആര് മത്സരിക്കണം എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി ഏത് ചുമതല ഏല്‍പ്പിച്ചാലും താന്‍ അത് നിര്‍വ്വഹിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവുവന്ന പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകുന്നതിനിടെയാണ് ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ചാണ്ടിഉമ്മന്‍ മനസ്സ് തുറന്നത്. 1970ല്‍ കോണ്‍ഗ്രസിന്റെ കടുത്ത പ്രതിസന്ധി കാലത്താണ് പുതുപ്പള്ളിയെ ഉമ്മന്‍ചാണ്ടിയും ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയും ഏറ്റെടുക്കുന്നത്. പിന്നീടിങ്ങോട്ട് 12 തവണയും പുതുപ്പള്ളിക്ക് ഒരേഒരു ജനപ്രതിനിധിയെ ഉണ്ടായിട്ടുള്ളു. ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷം ഇനിയാരെന്നാണ് ചോദ്യം. സമീപകാല ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രം നോക്കിയാല്‍ കോണ്‍ഗ്രസിന്റെ പ്രഥമ പരിഗണന കുടുംബാംഗങ്ങള്‍ക്ക് തന്നെയാണ്. സാധ്യതാ ചര്‍ച്ചകളില്‍ മുന്നില്‍ മകന്‍ ചാണ്ടി ഉമ്മനുണ്ട്. രാഷ്ട്രീയ പരിചയം ചാണ്ടിക്കാണെങ്കിലും ജന സ്വീകര്യതയില്‍ മകള്‍ അച്ചു ഉമ്മന്‍ പിന്നിലല്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. വിലാപയാത്രയിലുടനീളം ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ ജനസ്വീകാര്യത പുതുപ്പള്ളിക്ക് പുറത്തും പാര്‍ട്ടിക്കരുത്താക്കാന്‍ ശ്രമക്കുന്ന കോണ്‍ഗ്രസ്, ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന് പുറത്ത് നിന്നൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണ്. കഴിഞ്ഞ രണ്ടുതവണയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി.തോമസിനെ തന്നെ സി.പി.എം വീണ്ടും ഇറക്കിയേക്കും. ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 2016ലെ 27092 വോട്ടില്‍ നിന്ന് 8990ലേക്ക് കുറയ്ക്കാന്‍ ജെയ്ക്ക് സി. തോമസിന് സാധിച്ചിരുന്നു.