ജല അതോറിറ്റിയെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തെ പ്രതിരോധിക്കും-എന്‍.എ നെല്ലിക്കുന്ന്

കാസര്‍കോട്: ജല അതോറിറ്റിയെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയും ജീവനക്കാരെ മാനസികമായി തളര്‍ത്തിക്കൊണ്ടും ജലഅതോറിറ്റിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അതിനെ എന്ത് വിലകൊടുത്തും പ്രതിരോധിക്കുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു.കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ഐ.എന്‍.ടി.യു.സി.യുടെ നേതൃത്വത്തില്‍ കാസര്‍കോട് നിന്ന് ആരംഭിക്കുന്ന സമര ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമര ശൃംഖലയുടെ പതാക എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ബിജുവിന് കൈമാറി.സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ടി.എസ് ഷൈന്‍ അധ്യക്ഷത വഹിച്ചു. […]

കാസര്‍കോട്: ജല അതോറിറ്റിയെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയും ജീവനക്കാരെ മാനസികമായി തളര്‍ത്തിക്കൊണ്ടും ജലഅതോറിറ്റിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അതിനെ എന്ത് വിലകൊടുത്തും പ്രതിരോധിക്കുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു.
കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ഐ.എന്‍.ടി.യു.സി.യുടെ നേതൃത്വത്തില്‍ കാസര്‍കോട് നിന്ന് ആരംഭിക്കുന്ന സമര ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമര ശൃംഖലയുടെ പതാക എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ബിജുവിന് കൈമാറി.
സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ടി.എസ് ഷൈന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ബിജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ ബി. രാഗേഷ് സമര വിശദീകരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ വിനോദ് എരവില്‍, പി പ്രമോദ്, ടി.പി സഞ്ജയ്, കെ.ആര്‍ ദാസ്, സംസ്ഥാന സെക്രട്ടറിമാരായ വി. വിനോദ്, എ.വി ജോര്‍ജ്ജ്, ടി.എസ് ഷൈജു, കെ.വി വേണുഗോപാലന്‍, കുര്യാക്കോസ്, സംസ്ഥാന ഭാരവാഹികളായ പി.എസ് സുബേഷ് കുമാര്‍, സി. റിജിത് കുമാര്‍, കെ.വി രമേശ്, വിനോദ് കുമാര്‍ അരമന, എം.വി സുരേന്ദ്രന്‍, പ്രദീപ് പുറവങ്കര, കെ.പി താരേഷ്, വനിതാ ഫോറം ജോയിന്റ് കണ്‍വീനര്‍ കെ.എന്‍ മായ, പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് ബാബു മണിയങ്ങാനം, എം. അബ്ബാസ്, എം. പത്മനാഭന്‍, വി.വി അശോകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ ജില്ലകളിലൂടെ കടന്ന് പോകുന്ന സമര ശൃംഖല ആഗസ്ത് 8ന് തിരുവനന്തപുരത്ത് സമാപിക്കും.

Related Articles
Next Story
Share it