അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷം സമാപിച്ചു

കാസര്‍കോട്: ഒരു സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതില്‍ അധ്യാപകര്‍ക്ക് പ്രധാന പങ്കുണ്ടെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടികയുടെ സമാപനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ട് കാലത്തെ അധ്യാപക സേവനത്തില്‍ നിന്നും വിരമിക്കുന്ന അബൂബക്കര്‍ സിദ്ദീഖ് മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി. രണ്ടുദിവസങ്ങളിലായി നടന്ന പരിപാടിയില്‍ എല്‍.കെ.ജി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള 700ലധികം കുട്ടികള്‍ വിവിധ പരിപാടികളുമായി അരങ്ങിലെത്തി. ഒപ്പന, ദഫ്മുട്ട്, സംഗീതശില്‍പം തുടങ്ങിയ […]

കാസര്‍കോട്: ഒരു സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതില്‍ അധ്യാപകര്‍ക്ക് പ്രധാന പങ്കുണ്ടെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടികയുടെ സമാപനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ട് കാലത്തെ അധ്യാപക സേവനത്തില്‍ നിന്നും വിരമിക്കുന്ന അബൂബക്കര്‍ സിദ്ദീഖ് മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി. രണ്ടുദിവസങ്ങളിലായി നടന്ന പരിപാടിയില്‍ എല്‍.കെ.ജി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള 700ലധികം കുട്ടികള്‍ വിവിധ പരിപാടികളുമായി അരങ്ങിലെത്തി. ഒപ്പന, ദഫ്മുട്ട്, സംഗീതശില്‍പം തുടങ്ങിയ നിരവധി പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു.
സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് എന്‍.എം സുബൈര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ വി.എം മുനീര്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, കൗണ്‍സിലര്‍ അബ്ദുല്‍ റഹ്മാന്‍ ചക്കര, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റിന്‍ ബെര്‍ണാഡ് മോണ്ടേരിയോ, ഹെഡ്മാസ്റ്റര്‍ മുഹമ്മദ് കുട്ടി എ.കെ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖമറുദ്ധീന്‍ തായല്‍, പി.ടി.എ പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡണ്ട് മുസമ്മില്‍ എസ്.കെ, മാനേജ്‌മെന്റ് കമ്മിറ്റി ട്രഷറര്‍ അബ്ദു തൈവളപ്പ്, അന്‍സാറും ഇസ്ലാം സംഘം ജനറല്‍ സെക്രട്ടറി എം.പി.എ ഹനീഫ, ദാറുല്‍ ഹുനഫ ജനറല്‍ സെക്രട്ടറി മുസമ്മില്‍ ടി.എച്ച്, മദര്‍ പി.ടി.എ പ്രസിഡണ്ട് കുല്‍സു ടീച്ചര്‍, ഷാഫി എ. നെല്ലിക്കുന്ന്, വിനോദ് കുമാര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it