കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് കഴിഞ്ഞു; സന്തോഷത്തോടെ വിരാട് കോഹ്ലിയും അനുഷ്‌കയും

മുംബൈ: വാമിക; ഇന്ത്യന്‍ സ്‌കിപ്പര്‍ വിരാട് കോഹ്ലിയുടെയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുടെയും ആദ്യ കണ്‍മണിക്ക് പേരിട്ടു. കോഹ്‌ലിക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് അനുഷ്‌കയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പേര് വെളിപ്പെടുത്തിയത്. "ഞങ്ങള്‍ ഒരുമിച്ച് സ്‌നേഹത്തോടെയും സന്തോഷത്തോടെയുമാണ് ജീവിച്ചിരുന്നത്. പക്ഷേ ഈ ഈ കുഞ്ഞ് വാമിക ഞങ്ങളുടെ ജീവിതത്തെ പുതിയൊരുതലത്തിലേക്ക് എത്തിച്ചു. കണ്ണീരും ചിരിയും സങ്കടവും ആനന്ദവുമെല്ലാം ചിലപ്പോള്‍ മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ ഞങ്ങളനുഭവിച്ചു. ഉറക്കം കുറവാണെങ്കിലും ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി"- താരം കുറിച്ചു. 'എന്റെ ലോകം […]

മുംബൈ: വാമിക; ഇന്ത്യന്‍ സ്‌കിപ്പര്‍ വിരാട് കോഹ്ലിയുടെയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുടെയും ആദ്യ കണ്‍മണിക്ക് പേരിട്ടു. കോഹ്‌ലിക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് അനുഷ്‌കയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പേര് വെളിപ്പെടുത്തിയത്. "ഞങ്ങള്‍ ഒരുമിച്ച് സ്‌നേഹത്തോടെയും സന്തോഷത്തോടെയുമാണ് ജീവിച്ചിരുന്നത്. പക്ഷേ ഈ ഈ കുഞ്ഞ് വാമിക ഞങ്ങളുടെ ജീവിതത്തെ പുതിയൊരുതലത്തിലേക്ക് എത്തിച്ചു. കണ്ണീരും ചിരിയും സങ്കടവും ആനന്ദവുമെല്ലാം ചിലപ്പോള്‍ മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ ഞങ്ങളനുഭവിച്ചു. ഉറക്കം കുറവാണെങ്കിലും ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി"- താരം കുറിച്ചു.

'എന്റെ ലോകം ഒരൊറ്റ ഫ്രെയിമില്‍' എന്ന് ചിത്രത്തിന് താഴെ കോഹ്‌ലി കമന്റ് ചെയ്തു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് കോഹ്ലി അവധിയെടുത്തിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ആദ്യ ടെസ്റ്റിന് ശേഷം കോഹ്‌ലി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

Related Articles
Next Story
Share it