ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ അനുപമയും അജിത്തും വിവാഹിതരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച ദത്ത് കേസില്‍ കുഞ്ഞിനെ തിരിച്ചുകിട്ടിയതിന് പിന്നാലെ മാതാപിതാക്കളായ അനുപമയും അജിത്തും വിവാഹിതരായി. തിരുവനന്തപുരം പരുത്തിപ്പാറ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. ഇവിടെ ഇരുവരും വിവാഹത്തിന് അപേക്ഷ നല്‍കിയിരുന്നു. നോട്ടീസ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇവരുടെ വിവാഹത്തിന് സാധുത നല്‍കിയത്. കേരളത്തില്‍ ഏറെ ചര്‍ച്ചാവിഷയമായതായിരുന്നു കുഞ്ഞിന് വേണ്ടിയുള്ള അനുപമയുടെ പോരാട്ടം. വിവാദം സിപിഎമ്മിനെയും സര്‍ക്കാരിനെയും ശിശുക്ഷേമ സമിതിയെയും പിടിച്ചുലച്ചിരുന്നു. ഇവരുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയെന്നായിരുന്നു ആരോപണം. ആന്ധ്രയിലെ ദമ്പതികള്‍ക്കായിരുന്നു കുഞ്ഞിനെ […]

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച ദത്ത് കേസില്‍ കുഞ്ഞിനെ തിരിച്ചുകിട്ടിയതിന് പിന്നാലെ മാതാപിതാക്കളായ അനുപമയും അജിത്തും വിവാഹിതരായി. തിരുവനന്തപുരം പരുത്തിപ്പാറ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. ഇവിടെ ഇരുവരും വിവാഹത്തിന് അപേക്ഷ നല്‍കിയിരുന്നു. നോട്ടീസ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇവരുടെ വിവാഹത്തിന് സാധുത നല്‍കിയത്.

കേരളത്തില്‍ ഏറെ ചര്‍ച്ചാവിഷയമായതായിരുന്നു കുഞ്ഞിന് വേണ്ടിയുള്ള അനുപമയുടെ പോരാട്ടം. വിവാദം സിപിഎമ്മിനെയും സര്‍ക്കാരിനെയും ശിശുക്ഷേമ സമിതിയെയും പിടിച്ചുലച്ചിരുന്നു. ഇവരുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയെന്നായിരുന്നു ആരോപണം. ആന്ധ്രയിലെ ദമ്പതികള്‍ക്കായിരുന്നു കുഞ്ഞിനെ നല്‍കിയത്.

Related Articles
Next Story
Share it