മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ കുല്‍ദീപ്കുമാര്‍ ജെയിനെസ്ഥലം മാറ്റി; അനുപം അഗര്‍വാള്‍ പുതിയ കമ്മീഷണര്‍

മംഗളൂരു: മംഗളൂരുസിറ്റി പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിനെ സ്ഥലം മാറ്റി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പുതിയ സിറ്റി പൊലീസ് കമ്മീഷണറായി അനുപം അഗര്‍വാളിനെ നിയമിച്ചു.ഉഡുപ്പി ജില്ലാ പൊലീസ് മേധാവി അക്ഷയ് മച്ചിന്ദ്രയെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഉഡുപ്പി പൊലീസ് സൂപ്രണ്ടായി ഡോ. അരുണ്‍ കെയെ നിയമിച്ചു. കലബുര്‍ഗി പൊലീസ് ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഡോ.അരുണ്‍. കൂടാതെ ഡിസിപിയുടെ ചുമതല വഹിച്ചിരുന്ന അന്‍ഷു കുമാറിനെ ഉഡുപ്പി കോസ്റ്റല്‍ സെക്യൂരിറ്റി പൊലീസ് സൂപ്രണ്ടായി നിയമിച്ചു. അബ്ദുല്‍ അഹദിനെ […]

മംഗളൂരു: മംഗളൂരുസിറ്റി പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിനെ സ്ഥലം മാറ്റി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പുതിയ സിറ്റി പൊലീസ് കമ്മീഷണറായി അനുപം അഗര്‍വാളിനെ നിയമിച്ചു.
ഉഡുപ്പി ജില്ലാ പൊലീസ് മേധാവി അക്ഷയ് മച്ചിന്ദ്രയെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഉഡുപ്പി പൊലീസ് സൂപ്രണ്ടായി ഡോ. അരുണ്‍ കെയെ നിയമിച്ചു. കലബുര്‍ഗി പൊലീസ് ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഡോ.അരുണ്‍. കൂടാതെ ഡിസിപിയുടെ ചുമതല വഹിച്ചിരുന്ന അന്‍ഷു കുമാറിനെ ഉഡുപ്പി കോസ്റ്റല്‍ സെക്യൂരിറ്റി പൊലീസ് സൂപ്രണ്ടായി നിയമിച്ചു. അബ്ദുല്‍ അഹദിനെ സ്ഥലം മാറ്റി ബംഗളൂരു സിറ്റി സെന്‍ട്രല്‍ ഡിവിഷന്‍ പൊലീസ് ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു.

Related Articles
Next Story
Share it