മുന്‍ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി അനുപ് ചന്ദ്ര പാണ്ഡേയെ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍; ബിജെപി കേന്ദ്രങ്ങളുടെ ഉറ്റതോഴനെന്ന് വിമര്‍ശനം

ലഖ്‌നൗ: അനുപ് ചന്ദ്ര പാണ്ഡേ പുതിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണര്‍. സുനില്‍ അറോറ ഏപ്രില്‍ 12ന് വിരമിച്ച സാഹചര്യത്തിലാണ് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഐ.എ.എസ് ഓഫീസറായ അനുപ് ചന്ദ്ര പാണ്ഡേയെ നിയമിച്ചത്. 1984ലെ ഉത്തര്‍ പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥനായ അനുപ് ചന്ദ്ര 2019 ഓഗസ്റ്റില്‍ വിരമിക്കുന്നത് വരെ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയായിരുന്നു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അനുപ് ചന്ദ്രയുടെ നിയമനം ശ്രദ്ധയോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നത്. അതേസമയം […]

ലഖ്‌നൗ: അനുപ് ചന്ദ്ര പാണ്ഡേ പുതിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണര്‍. സുനില്‍ അറോറ ഏപ്രില്‍ 12ന് വിരമിച്ച സാഹചര്യത്തിലാണ് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഐ.എ.എസ് ഓഫീസറായ അനുപ് ചന്ദ്ര പാണ്ഡേയെ നിയമിച്ചത്. 1984ലെ ഉത്തര്‍ പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥനായ അനുപ് ചന്ദ്ര 2019 ഓഗസ്റ്റില്‍ വിരമിക്കുന്നത് വരെ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയായിരുന്നു.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അനുപ് ചന്ദ്രയുടെ നിയമനം ശ്രദ്ധയോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നത്. അതേസമയം ബി.ജെ.പി കേന്ദ്രങ്ങളുടെ ഉറ്റതോഴനാണ് അനുപ് ചന്ദ്രയെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

യോഗി സര്‍ക്കാറിന് കീഴില്‍ അടിസ്ഥാന സൗകര്യ-വ്യവസായ വികസന കമീഷണറായും പ്രവര്‍ത്തിച്ചിരുന്നു. വിരമിച്ചതിന് ശേഷം യോഗിയുടെ ഉപദേഷ്ടാവായി നിയമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.

Related Articles
Next Story
Share it