അനുഗ്രഹീതന്‍ ആന്റണി തീയറ്ററിലേക്ക്

കൊച്ചി: സിനിമാപ്രേമികള്‍ ഏറെ നാളായ കാത്തിരിക്കുന്ന അനുഗ്രഹീതന്‍ ആന്റണി റിലീസിനൊരുങ്ങുന്നു. സണ്ണി വെയ്ന്‍, ഗൗരി കിഷന്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, സിദ്ദിഖ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം 26ന് തീയറ്ററിലെത്തുമെന്നാണ് വിവരം. നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മമ്മൂട്ടിയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. മനുഷ്യനും നായയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. സംഗീതത്തിനും, പ്രണയത്തിനും, കുടുംബ ബന്ധങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന ചിത്രമാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. 96 […]

കൊച്ചി: സിനിമാപ്രേമികള്‍ ഏറെ നാളായ കാത്തിരിക്കുന്ന അനുഗ്രഹീതന്‍ ആന്റണി റിലീസിനൊരുങ്ങുന്നു. സണ്ണി വെയ്ന്‍, ഗൗരി കിഷന്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, സിദ്ദിഖ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം 26ന് തീയറ്ററിലെത്തുമെന്നാണ് വിവരം. നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മമ്മൂട്ടിയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. മനുഷ്യനും നായയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. സംഗീതത്തിനും, പ്രണയത്തിനും, കുടുംബ ബന്ധങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന ചിത്രമാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷനാണ് നായിക. അരുണ്‍ മുരളീധരന്‍ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. വരികള്‍മനു മഞ്ജിത്തിന്റേതാണ്. ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

Related Articles
Next Story
Share it