ആന്റിജന്‍ പരിശോധന: അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി

കാസര്‍കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് പ്രവൃത്തിയില്‍ പങ്കാളിയാകുന്നവരും പ്രവര്‍ത്തകരും ആന്റിജെന്‍ ടെസ്റ്റിന് വിധേയരാകണമെന്ന ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് അറിയിച്ചു. കക്ഷിരാഷ്ട്രീയം നോക്കി ആന്റിജന്‍ ടെസ്റ്റ് ഫലം വരാനും ആന്റിജന്‍ ടെസ്റ്റ് പേരില്‍ അനാവശ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും ഇടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി രാഷ്ട്രീയ പ്രതിയോഗികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാന്‍ ഈ നിര്‍ദ്ദേശം ദുരുപയോഗം ചെയ്യാന്‍ സാധ്യത ഏറെയാണെന്ന് ശ്രീകാന്ത് പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് […]

കാസര്‍കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് പ്രവൃത്തിയില്‍ പങ്കാളിയാകുന്നവരും പ്രവര്‍ത്തകരും ആന്റിജെന്‍ ടെസ്റ്റിന് വിധേയരാകണമെന്ന ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് അറിയിച്ചു.
കക്ഷിരാഷ്ട്രീയം നോക്കി ആന്റിജന്‍ ടെസ്റ്റ് ഫലം വരാനും ആന്റിജന്‍ ടെസ്റ്റ് പേരില്‍ അനാവശ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും ഇടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി രാഷ്ട്രീയ പ്രതിയോഗികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാന്‍ ഈ നിര്‍ദ്ദേശം ദുരുപയോഗം ചെയ്യാന്‍ സാധ്യത ഏറെയാണെന്ന് ശ്രീകാന്ത് പറഞ്ഞു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ക്ക് ആന്റിജന്‍ നടത്താന്‍ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്.
പ്രസ്തുത നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനിനെ സമീപിക്കുകയും ശക്തമായ നിയമപോരാട്ടം നടത്തുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

Related Articles
Next Story
Share it