ലൗ ജിഹാദ്: മധ്യപ്രദേശിലും നിയമം പ്രാബല്യത്തില്‍ വന്നു

ഭോപ്പാല്‍: ലൗ ജിഹാദ് നിയമം മധ്യപ്രദേശിലും പ്രാബല്യത്തില്‍ വന്നു. ഉത്തര്‍പ്രദേശ് നിയമം പ്രാബല്യത്തിലാക്കിയതിന് പിന്നാലെയാണ് മധ്യപ്രദേശും നിയമം കൊണ്ടുവന്നത്. കഴിഞ്ഞ ദിവസമാണ് ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ബലമായി മതപരിവര്‍ത്തനം നടത്തിയാല്‍ 50000 രൂപ വരെ പിഴയും പത്തു വര്‍ഷം വരെ തടവുമാണ് നിയമം അനുശാസിക്കുന്നത്. വിവാഹാവശ്യത്തിനായി മാത്രം സ്ത്രീകള്‍ മതം മാറുകയാണെങ്കില്‍ ആ വിവാഹത്തെ ഇനിമുതല്‍ അസാധുവായി പ്രഖ്യാപിക്കും. എന്നാല്‍ വിവാഹശേഷം മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നല്‍കിയാല്‍ വിഷയം പരിഗണനയിലെടുക്കും. നിര്‍ബന്ധിതവും […]

ഭോപ്പാല്‍: ലൗ ജിഹാദ് നിയമം മധ്യപ്രദേശിലും പ്രാബല്യത്തില്‍ വന്നു. ഉത്തര്‍പ്രദേശ് നിയമം പ്രാബല്യത്തിലാക്കിയതിന് പിന്നാലെയാണ് മധ്യപ്രദേശും നിയമം കൊണ്ടുവന്നത്. കഴിഞ്ഞ ദിവസമാണ് ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ബലമായി മതപരിവര്‍ത്തനം നടത്തിയാല്‍ 50000 രൂപ വരെ പിഴയും പത്തു വര്‍ഷം വരെ തടവുമാണ് നിയമം അനുശാസിക്കുന്നത്.

വിവാഹാവശ്യത്തിനായി മാത്രം സ്ത്രീകള്‍ മതം മാറുകയാണെങ്കില്‍ ആ വിവാഹത്തെ ഇനിമുതല്‍ അസാധുവായി പ്രഖ്യാപിക്കും. എന്നാല്‍ വിവാഹശേഷം മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നല്‍കിയാല്‍ വിഷയം പരിഗണനയിലെടുക്കും. നിര്‍ബന്ധിതവും സത്യസന്ധവുമല്ലാത്ത മതപരിവര്‍ത്തനം തടയുന്നതിനാണ് നിയമമെന്നാണ് വിശദീകരണം.

ഹിന്ദു യുവതികള്‍ മറ്റു മതങ്ങളിലേക്കു പോകുന്നതു തടയുക എന്നതാണ് നിയമം കൊണ്ടുവരുന്നതിന്റെ പ്രധാന ലക്ഷ്യം. രാജ്യത്ത് ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് ബി.ജെ.പി. വാദിക്കുമ്പോഴും അങ്ങനെ നടക്കുന്നില്ലെന്നാണ് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശിലും ഹരിയാനയിലും ലൗ ജിഹാദ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.

Related Articles
Next Story
Share it