ഐതിഹ്യപ്പെരുമയില്‍ വീണ്ടുമൊരു വിഷുക്കാലം

ഐതിഹ്യപ്പെരുമയില്‍ ആഘോഷത്തിന്റെ കൊന്നപ്പൂക്കളുമായി വീണ്ടുമൊരു വിഷുക്കാലം. കാലം എത്ര മാറിയാലും മലയാളികള്‍ക്ക് വിഷു എക്കാലത്തും മാറ്റമില്ലാത്ത ആഘോഷം തന്നെയാണ്. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. കാര്‍ഷികോത്സവത്തെയാണ് വിഷു പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടുതന്നെ കൃഷിക്കും കാര്‍ഷിക വിഭവങ്ങള്‍ക്കും വിഷുവുമായി പൊക്കിള്‍ കൊടി ബന്ധം തന്നെയുണ്ടെന്ന് പറയാം. കേരളത്തില്‍ മാത്രം ഒതുങ്ങുന്ന ഒരു ആഘോഷമാണ് വിഷു എന്ന് പറയാനാകില്ല. അയല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കുന്നതായി കണ്ടുവരുന്നു. വിഷുവിന് സമാനമായ ആഘോഷങ്ങള്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും […]

ഐതിഹ്യപ്പെരുമയില്‍ ആഘോഷത്തിന്റെ കൊന്നപ്പൂക്കളുമായി വീണ്ടുമൊരു വിഷുക്കാലം. കാലം എത്ര മാറിയാലും മലയാളികള്‍ക്ക് വിഷു എക്കാലത്തും മാറ്റമില്ലാത്ത ആഘോഷം തന്നെയാണ്. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. കാര്‍ഷികോത്സവത്തെയാണ് വിഷു പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടുതന്നെ കൃഷിക്കും കാര്‍ഷിക വിഭവങ്ങള്‍ക്കും വിഷുവുമായി പൊക്കിള്‍ കൊടി ബന്ധം തന്നെയുണ്ടെന്ന് പറയാം. കേരളത്തില്‍ മാത്രം ഒതുങ്ങുന്ന ഒരു ആഘോഷമാണ് വിഷു എന്ന് പറയാനാകില്ല. അയല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കുന്നതായി കണ്ടുവരുന്നു. വിഷുവിന് സമാനമായ ആഘോഷങ്ങള്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഉണ്ട്. പല തരത്തിലുള്ള പേരുകളില്‍ ഈ ആഘോഷങ്ങള്‍ അറിയപ്പെടുന്നുവെന്ന് മാത്രം. ഭാരതത്തില്‍ മുന്‍പ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വര്‍ഷാരംഭത്തിന്റെ ആഘോഷമായി വിഷു വിലയിരുത്തപ്പെടുന്നു. എന്താണ് വിഷുവിന്റെ ഐതിഹ്യപരമായ ഉള്ളടക്കമെന്ന് പരിശോധിക്കാം.
'പൊലിക പൊലിക
ദൈവമേ തന്‍ നെല്‍ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ട് വിഷുവിന്റെ അന്തസത്തയായി കണക്കാക്കുന്നു. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു വര്‍ഷക്കാലം നിലനില്‍ക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തില്‍ ശ്രീകൃഷ്ണന്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് ഏറെ പ്രാധാന്യമുള്ളതായി കാണാം. കണികാണും നേരം കമലനേത്രന്റെ എന്ന ഗാനം തന്നെ വിഷുവും കൃഷ്ണനും തമ്മിലുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഗുരുവായൂര്‍ അടക്കമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ മേടവിഷു വളരെ പ്രാധാന്യത്തോടെയാണ് ആഘോഷിക്കാറുള്ളത്. വിഷുവിനെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ പലതാണ്. രാവണന് മേല്‍ രാമന്‍ നേടിയ വിജയത്തിന്റെ ആഘോഷമാണ് വിഷു എന്നാണ് ഒരു ഐതിഹ്യം. രാമന്‍ തന്നെ സീതയുമായി അയോദ്ധ്യയില്‍ തിരിച്ചെത്തിയ ദിവസം ദീപാവലിയായി കൊണ്ടാടുന്നുവെന്നാണ് മറ്റൊരു ഐതിഹ്യം. നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നും ഐതിഹ്യമുണ്ട്. രാവണന്റെ കൊട്ടാരത്തിനുള്ളില്‍ വെയില്‍ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാല്‍ സൂര്യനെ നേരെ ഉദിക്കാന്‍ രാവണന്‍ സമ്മതിച്ചില്ലെന്നും രാവണനെ രാമന്‍ വധിച്ചശേഷമാണ് സൂര്യന്‍ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നുമുള്ള വിശ്വാസവും ഉണ്ട്. ഐതിഹ്യം പലതാണെങ്കിലും വിഷു മലയാളികള്‍ക്ക് വലിയൊരു വികാരം തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല.
കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. വിഷു ആഘോഷത്തില്‍ വിഷുക്കണി ആണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷു നാളിലുള്ള ഒത്തുകൂടലില്‍ മാറ്റം വന്നിരിക്കുന്നു. മുമ്പൊക്കെ വിഷുനാളില്‍ പരസ്പരം ബന്ധുഗൃഹങ്ങള്‍ സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നു. ഇപ്പോള്‍ ആഘോഷം അവരവരുടെ കുടുംബങ്ങളില്‍ മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു.


-ടി.കെ പ്രഭാകരകുമാര്‍

Related Articles
Next Story
Share it