കാസര്‍കോട്ടെ അധ്യാപകന്റെ ബെദിരംപള്ളയിലെ വീട്ടില്‍ വീണ്ടും കവര്‍ച്ചാ ശ്രമം

ബദിയടുക്ക: കാസര്‍കോട്ടെ അധ്യാപകന്റെ പെര്‍ള ബെദിരംപള്ളയിലെ വീട്ടില്‍ വീണ്ടും കവര്‍ച്ചാശ്രമം. കാസര്‍കോട് ഗവ. കോളേജിലെ അധ്യാപകനായ റഹ്മാന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമമുണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയിലാണ്. അലമാരയില്‍ നിന്നും വസ്ത്രങ്ങള്‍ വാരി വലിച്ച് താഴെയിട്ടിരുന്നു. സ്വര്‍ണവും പണവും വിലപിടിപ്പുള്ള വസ്തുക്കളും ഒന്നും ഈ വീട്ടില്‍ സൂക്ഷിക്കാത്തതിനാല്‍ മോഷ്ടാവിന് ഒന്നും കിട്ടിയില്ല. അധ്യാപകനും കുടുംബവും കാസര്‍കോട്ടാണ് സ്ഥിരതാമസം. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ ബെദിരംപള്ളയിലെ വീട്ടില്‍ പോകാറുള്ളൂ. ഇതേ വീട്ടില്‍ മുമ്പും മോഷണശ്രമം നടന്നിരുന്നതിനാല്‍ […]

ബദിയടുക്ക: കാസര്‍കോട്ടെ അധ്യാപകന്റെ പെര്‍ള ബെദിരംപള്ളയിലെ വീട്ടില്‍ വീണ്ടും കവര്‍ച്ചാശ്രമം. കാസര്‍കോട് ഗവ. കോളേജിലെ അധ്യാപകനായ റഹ്മാന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമമുണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയിലാണ്. അലമാരയില്‍ നിന്നും വസ്ത്രങ്ങള്‍ വാരി വലിച്ച് താഴെയിട്ടിരുന്നു. സ്വര്‍ണവും പണവും വിലപിടിപ്പുള്ള വസ്തുക്കളും ഒന്നും ഈ വീട്ടില്‍ സൂക്ഷിക്കാത്തതിനാല്‍ മോഷ്ടാവിന് ഒന്നും കിട്ടിയില്ല. അധ്യാപകനും കുടുംബവും കാസര്‍കോട്ടാണ് സ്ഥിരതാമസം. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ ബെദിരംപള്ളയിലെ വീട്ടില്‍ പോകാറുള്ളൂ. ഇതേ വീട്ടില്‍ മുമ്പും മോഷണശ്രമം നടന്നിരുന്നതിനാല്‍ സി.സി.ടിവി ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിന്റെ ഹാര്‍ഡ് ഡിസ്‌ക്ക് രഹസ്യമായ സ്ഥലത്ത് വെച്ചിരുന്നു. ഈ ഹാര്‍ഡ് ഡിസ്‌ക്ക് മോഷ്ടാവ് കൊണ്ടുപോയിട്ടുണ്ട്. അധ്യാപകന്റെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it