വിദ്യാനഗറിലെ പച്ചക്കറിക്കടയില്‍ വീണ്ടും കവര്‍ച്ച

വിദ്യാനഗര്‍: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിപ്പാടകലെയുള്ള പച്ചക്കറി കടയില്‍ ഒരു വര്‍ഷത്തിനിടെ രണ്ടാമതും കള്ളന്‍ കയറി. ബി.സി റോഡില്‍ ദേശീയ പാതക്ക് സമീപം വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുള്ള പച്ചക്കറി കടയിലാണ് കവര്‍ച്ച നടന്നത്. മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന രണ്ടായിരത്തോളം രൂപ കവര്‍ന്നു. കടയില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളില്‍ മുന്‍ ഭാഗത്തേത് തകര്‍ത്തിട്ടുണ്ട്.കടയുടെ മുന്‍ ഭാഗത്തെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് തകര്‍ത്താണ് അകത്ത് കടന്നത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് കവര്‍ച്ച […]

വിദ്യാനഗര്‍: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിപ്പാടകലെയുള്ള പച്ചക്കറി കടയില്‍ ഒരു വര്‍ഷത്തിനിടെ രണ്ടാമതും കള്ളന്‍ കയറി. ബി.സി റോഡില്‍ ദേശീയ പാതക്ക് സമീപം വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുള്ള പച്ചക്കറി കടയിലാണ് കവര്‍ച്ച നടന്നത്. മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന രണ്ടായിരത്തോളം രൂപ കവര്‍ന്നു. കടയില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളില്‍ മുന്‍ ഭാഗത്തേത് തകര്‍ത്തിട്ടുണ്ട്.
കടയുടെ മുന്‍ ഭാഗത്തെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് തകര്‍ത്താണ് അകത്ത് കടന്നത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് കവര്‍ച്ച നടന്നതെന്ന് കരുതുന്നു.ശക്തമായ കാറ്റിലും മഴയിലും പുലര്‍ച്ചെ ഒരു മണിയോടെ വൈദ്യുതി ബന്ധം വിദ്യാനഗറിലും പരിസരങ്ങളിലും നിലച്ചിരുന്നു. കടയില്‍ വിവിധ ഭാഗങ്ങളായി നാല് നിരീക്ഷണ ക്യാമറകളാണുള്ളത്.
വൈദ്യുതി ബന്ധം നിലച്ചതിന് മുമ്പുള്ള ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറില്‍ പതിഞ്ഞിട്ടുണ്ട്. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് പൂട്ട് തകര്‍ത്തത് കണ്ടത്. പച്ചക്കറികട നടത്തിപ്പുകാരനായ രംഗനാഥന്‍ ബട്ടത്തൂരിന്റെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related Articles
Next Story
Share it