സൂര്യജിത്തിന്റെ ദുരൂഹമരണത്തില്‍ ഒരാളെ കൂടി ചോദ്യം ചെയ്തു; മൃതദേഹം തിടുക്കത്തില്‍ ദഹിപ്പിച്ചത് തെളിവുശേഖരണത്തിന് തടസമാണെന്ന് പൊലീസ്

കുണ്ടംകുഴി: ബേഡകം മോലോത്തുംകാവിലെ സൂര്യജിത്തിന്റെ (19) ദുരൂഹമരണവുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള മൂന്ന് പേരില്‍ ഒരാളെ കൂടി പൊലീസ് ചോദ്യം ചെയ്തു. ഇതോടെ രണ്ടുപേരെയാണ് ബേഡകം പൊലീസ് ചോദ്യം ചെയ്യലിന് വിധേയരാക്കിയത്. ഇനി ഒരാളെ മാത്രമാണ് ചോദ്യം ചെയ്യാനുള്ളത്. ഇയാള്‍ ഗള്‍ഫിലായതിനാല്‍ തത്ക്കാലം അത് സാധ്യമാകുകയില്ല. സൂര്യജിത്തിന്റെ നാട്ടിലുണ്ടായിരുന്ന സുഹൃത്തിനെയാണ് പൊലീസ് ആദ്യം ചെയ്തിരുന്നത്. മറ്റൊരു സുഹൃത്ത് കൊച്ചിയിലായിരുന്നു. ഈ യുവാവിനെ പൊലീസ് കൊച്ചിയില്‍ നിന്നും നാട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ബേഡകം പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഇയാളെ […]

കുണ്ടംകുഴി: ബേഡകം മോലോത്തുംകാവിലെ സൂര്യജിത്തിന്റെ (19) ദുരൂഹമരണവുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള മൂന്ന് പേരില്‍ ഒരാളെ കൂടി പൊലീസ് ചോദ്യം ചെയ്തു. ഇതോടെ രണ്ടുപേരെയാണ് ബേഡകം പൊലീസ് ചോദ്യം ചെയ്യലിന് വിധേയരാക്കിയത്. ഇനി ഒരാളെ മാത്രമാണ് ചോദ്യം ചെയ്യാനുള്ളത്. ഇയാള്‍ ഗള്‍ഫിലായതിനാല്‍ തത്ക്കാലം അത് സാധ്യമാകുകയില്ല. സൂര്യജിത്തിന്റെ നാട്ടിലുണ്ടായിരുന്ന സുഹൃത്തിനെയാണ് പൊലീസ് ആദ്യം ചെയ്തിരുന്നത്. മറ്റൊരു സുഹൃത്ത് കൊച്ചിയിലായിരുന്നു. ഈ യുവാവിനെ പൊലീസ് കൊച്ചിയില്‍ നിന്നും നാട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ബേഡകം പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഇയാളെ ബേഡകം സി.ഐയുടെയും എസ്.ഐയുടെയും നേതൃത്വത്തില്‍ ചോദ്യം ചെയ്തു. രണ്ട് സുഹൃത്തുക്കളും തങ്ങള്‍ക്കെതിരെയുള്ള ആരോപണം നിഷേധിച്ചതായി പൊലീസ് പറഞ്ഞു. സൂര്യജിത്തിനൊപ്പം തങ്ങള്‍ മംഗളൂരുവിലേക്ക് പോയ കാര്യം സമ്മതിക്കുന്നുണ്ടെങ്കിലും മരണവുമായി ബന്ധമില്ലെന്നാണ് ഇവര്‍ പറയുന്നത്. അസുഖത്തെ തുടര്‍ന്ന് സൂര്യജിത്തിനെ ആസ്പത്രിയിലെത്തിച്ചതാണെന്നും മരണം സംഭവിച്ചതിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നും സുഹൃത്തുക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ബേഡകം സി.ഐയും എസ്.ഐയും സൂര്യജിത്തിന്റെ വീട്ടിലെത്തി പിതാവ് രമേശന്റെയും മാതാവ് ശോഭയുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
സെപ്തംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടില്‍നിന്നും സുഹൃത്തുക്കളായ മൂന്നു പേരോടൊപ്പം മംഗളൂരുവിലേക്ക് പോയിരുന്ന സൂര്യജിത്ത് പിന്നീട് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാകുകയും മരണം സംഭവിക്കുകയുമായിരുന്നു. ഗള്‍ഫിലേക്ക് കടന്ന യുവാവിന് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാനാണ് സൂര്യജിത്ത് ഒപ്പം പോയിരുന്നത്. സൂര്യജിത്തിന്റെ മരണം സംബന്ധിച്ച് പരസ്പരവിരുദ്ധമായ വിവരങ്ങള്‍ സുഹൃത്തുക്കള്‍ സൂര്യജിത്തിന്റെ മാതാപിതാക്കള്‍ക്ക് നല്‍കിയതും മൃതദേഹം വേഗം ദഹിപ്പിച്ചതുമാണ് സംശയത്തിന് ആക്കം കൂട്ടിയത്. അതേ സമയം മൃതദേഹം ദഹിപ്പിച്ചതിനാല്‍ ഈ കേസില്‍ കൂടുതല്‍ തെളിവുകള്‍ശേഖരിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles
Next Story
Share it