ഭീതിയടങ്ങുന്നില്ല; കോഴിക്കോട്ട് ഒരാള്‍ക്ക് കൂടി നിപ

കോഴിക്കോട്: കോഴിക്കോട്ട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചു. ആസ്പത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ആക്ടീവ് കേസുകള്‍ നാലായി. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആസ്പത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു.അതേസമയം, കോഴിക്കോട്ടെ നിപ ബാധിത മേഖലകള്‍ കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിക്കും. സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ […]

കോഴിക്കോട്: കോഴിക്കോട്ട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചു. ആസ്പത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ആക്ടീവ് കേസുകള്‍ നാലായി. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആസ്പത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു.
അതേസമയം, കോഴിക്കോട്ടെ നിപ ബാധിത മേഖലകള്‍ കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിക്കും. സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ സാന്നിധ്യത്തെ തുടര്‍ന്ന് പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകള്‍ കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ടാണ് പരിശോധനാ ഫലം വന്നത്. ഇതിനിടയിലാണ് ഒരാള്‍ കൂടി നിപ പോസിറ്റീവാകുന്നത്. നിപയുടെ പശ്ചാത്തലത്തില്‍ ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. യോഗത്തില്‍ വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍ കോവില്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരും പങ്കെടുത്തു.

Related Articles
Next Story
Share it