പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ഹിദായത് നഗര്‍ സ്വദേശി അബൂബക്കറാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ ഒരാഴ്ച്ചക്കിടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ജൂണ്‍ 26ന് റഹ്‌മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അബൂബക്കറിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ കാറിലെത്തി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഘത്തില്‍പെട്ടയാളാണ് അബൂബക്കറെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാണ്ട്് ചെയ്തു. കാസര്‍കോട് വനിതാ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് അഞ്ച് […]

കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ഹിദായത് നഗര്‍ സ്വദേശി അബൂബക്കറാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ ഒരാഴ്ച്ചക്കിടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ജൂണ്‍ 26ന് റഹ്‌മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അബൂബക്കറിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ കാറിലെത്തി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഘത്തില്‍പെട്ടയാളാണ് അബൂബക്കറെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാണ്ട്് ചെയ്തു. കാസര്‍കോട് വനിതാ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് അഞ്ച് കേസുകള്‍ റജിസ്റ്റര്‍ ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നത്. ഉളിയത്തടുക്ക സ്വദേശികളായ സി. അബ്ബാസ്, മുഹമ്മദ് ഹനീഫ, മധൂര്‍ സ്വദേശികളായ സി.എ. അബ്ബാസ്, ഉസ്മാന്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായവര്‍. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ കഴിയുകയാണ് പെണ്‍കുട്ടി.

Related Articles
Next Story
Share it