ടൗട്ടെയ്ക്ക് പിന്നാലെ രാജ്യത്ത് ഭീതി വിതച്ച് യാസ് ചുഴലിക്കാറ്റ് ഭീഷണി; 26ന് തീരം തൊടും

ന്യൂഡെല്‍ഹി: രാജ്യത്ത് നാശം വിതച്ച ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ ഭീതി വിതച്ച് യാസ് ചുഴലിക്കാറ്റ് ഭീഷണിയും. യാസ് 26ന് ബംഗാള്‍ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ 25ന് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി 26ന് ബംഗാള്‍ തീരം തൊടും. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലെയും ഒഡീഷയിലെയും തീരമേഖലയില്‍ കനത്ത നാശം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും യാസ് രൂപപ്പെട്ടാല്‍ തെക്കന്‍ കേരളത്തിലടക്കം 25 […]

ന്യൂഡെല്‍ഹി: രാജ്യത്ത് നാശം വിതച്ച ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ ഭീതി വിതച്ച് യാസ് ചുഴലിക്കാറ്റ് ഭീഷണിയും. യാസ് 26ന് ബംഗാള്‍ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ 25ന് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി 26ന് ബംഗാള്‍ തീരം തൊടും. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലെയും ഒഡീഷയിലെയും തീരമേഖലയില്‍ കനത്ത നാശം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും യാസ് രൂപപ്പെട്ടാല്‍ തെക്കന്‍ കേരളത്തിലടക്കം 25 മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തൊട്ടടുത്ത ദിവസം മഴ വടക്കന്‍ കേരളത്തിലും എത്തും. തുടര്‍ന്ന് കര്‍ണാടകയിലേക്ക് വ്യാപിക്കും.

നേരത്തെ ടൗട്ടെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ചിരുന്നു. ചുഴലിയെ തുടര്‍ന്ന് മുംബൈ തീരത്ത് ഒ.എന്‍.ജി.സി എണ്ണപ്പാടത്ത് തകര്‍ന്ന ബാര്‍ജിലുണ്ടായിരുന്നവരെ 188 പേരെ നേവി കപ്പലായ ഐ.എന്‍.എസ് കൊച്ചി തീരത്ത് എത്തിച്ചു. കാണാതായവരില്‍ 22 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നിരവധി കപ്പലുകളും നേവി വിമാനങ്ങളും പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. 51 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

ഗുജറാത്തിലെ വിവിധ പ്രളയബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. ഗുജറാത്തിലെ 12 ജില്ലകളിലായി ഇതുവരെ 45 മരണം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി അടക്കമുള്ളവരുമായുള്ള ഉന്നതതല യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.

Related Articles
Next Story
Share it